സ്മാര്‍ട്ട് ഫോണ്‍ വിപണിയെ തലകീഴായി മറിക്കാന്‍ പുതിയ 320 വാട്ട് സൂപ്പര്‍ സോണിക് ചാര്‍ജിങ് ടെക്‌നോളജി അവതരിപ്പിച്ച് റിയല്‍മി. പവര്‍, സുരക്ഷ, കാര്യക്ഷമത എന്നിവയില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ 320 വാട്ട് സൂപ്പര്‍ സോണിക് ചാര്‍ജിങ്ങിന് കഴിയും. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ്ങില്‍ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ ഇതിന് കഴിയുമെന്നതില്‍ തര്‍ക്കം വേണ്ട. പ്രകടനത്തിലൂം സമാനതകള്‍ ഇല്ലാത്ത വേഗതയിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് മികച്ച മള്‍ട്ടി ടാസ്‌കിങ് – ഗെയിമിങ് അനുഭവം എന്നിവ നല്‍കുകയാണ് ഇതിലൂടെ റിയല്‍മി പ്രധാനമായും ലക്ഷ്യംവെക്കുന്നത്.
വെറും നാല് മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്നും നൂറ് ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നതാണ് 320 വാട്ട് സൂപ്പര്‍ സോണിക് ചാര്‍ജിങ്ങിന്‍റെ പ്രത്യേകത. ഫോള്‍ഡബില്‍ മെക്കാനിക്ക്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി കൂടിയാണിത്.മൂന്ന് മില്ലിമീറ്ററില്‍ താഴെ കട്ടിയുള്ള നാല് സെല്ലുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ക്വാഡ് സെല്‍ ബാറ്ററി. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മുമ്പെടുത്ത മണിക്കൂറുകള്‍ നീണ്ട സമയത്തെ വെറും പഴങ്കഥയാക്കുന്നതാണ് റിയല്‍മിയുടെ ഈ പുതിയ സാങ്കേതിക വിദ്യ. ഉയര്‍ന്ന പവര്‍, ഒതുക്കമുള്ള വലുപ്പം, സുരക്ഷ എന്നിവയിലെല്ലാം ഒരേ സമയം ശ്രദ്ധചെലുത്തുകയെന്ന പരീക്ഷണം കൂടി കമ്പനി ഇവിടെ നടത്തുന്നുണ്ട്.
Also Read- സൂക്ഷിച്ചില്ലങ്കില്‍ പണികിട്ടും; വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വന്‍ കെണി
ഫാസ്റ്റ് ചാര്‍ജിങ്ങിന് പുറമേ ആര്‍ട്ടിഫിഷ്യല്‍, പെര്‍ഫോമന്‍സ്, ഇമേജിങ് എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലായി ആറ് പുതിയ സാങ്കേതിക വിദ്യകൾ പുറത്തിറക്കിയതിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ കൈക്കുള്ളിലാക്കാനാണ് റിയല്‍മിയുടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി സ്ലൈഡിങ് പ്രവര്‍ത്തനക്ഷമതയുള്ള ആദ്യത്തെ സോളിഡ് സ്‌റ്റേറ്റ് ബട്ടണ്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഗെയിമര്‍മാര്‍ക്ക് മികച്ച വിഷ്വല്‍ അനുഭവം നല്‍കാന്‍ റിയല്‍മീ എഐയെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയതും എടുത്തു പറയേണ്ടതുണ്ട്.
ഇന്‍കമിങ് കോൾ അലര്‍ട്ടുകള്‍ ഗെയിമിങ്ങിനെ തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പ് വരുത്താന്‍ സഹായിക്കുന്ന ഹോളോ ഓഡിയോ സംവിധാനമാണ് കമ്പനി അവതരിപ്പിച്ച മറ്റൊരു പ്രധാന ഫീച്ചര്‍. പുതിയ ഫീച്ചറുകളെ ആഴത്തില്‍ പരിശോധിച്ചാല്‍ അവയില്‍ പലതും യുവാക്കളെ ലക്ഷ്യംവെച്ചുള്ളവയാണെന്ന് മനസ്സിലാകും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ഏറിയ പങ്കും യുവാക്കള്‍ ആയതിനാല്‍ അവരെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോയാല്‍ വലിയ മുന്നേറ്റം ഈ മേഖലയില്‍ നടത്താന്‍ കഴിയുമെന്നാണ് റിയല്‍മിയുടെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here