80 വാട്ട് ഫാസ്റ്റ്‌ ചാർജിങ്: റിയൽമി 13 5ജി, റിയൽമി 13+മോഡലുകൾ ഇന്ത്യയിൽ പുറത്തിറങ്ങി

realme

റിയൽമി 13 5ജി , റിയൽമി 13 + എന്നീ മോഡലുകൾ ഉൾപ്പെട്ട റിയൽമി 13 5 ജി സീരീസ് ഇന്ത്യയിൽ പുറത്തിറങ്ങി.  50 മെഗാ പിക്സൽ ക്യാമെറയുമായെത്തുന്ന മോഡലുകൾ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി കസ്റ്റമൈസ്ഡ് യുഐയിലാണ് പ്രവർത്തിക്കുന്നത്.  മികച്ച ബാറ്ററി ലൈഫും സ്റ്റോറേജ് സ്പെയ്സും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ALSO READ: യുവനടിയുടെ പരാതി; നടൻ സിദ്ധിഖ് കോടതിയെ സമീപിച്ചു

റിയൽമി 13 5ജി , റിയൽമി 13 + എന്നീ മോഡലുകളുടെ വില:

റിയൽമി 13 5ജിയ്ക്ക് 8GB + 128GB , 8GB + 256GB എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഉള്ളത്. 8GB + 8GB + 128GB 8GB + 256GB 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമാണ് വില. അതേസമയം 8GB + 128GB , 8GB + 256GB, 12GB + 256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് റിയൽമി 13 + നുള്ളത്. 8GB + 128GB വേരിയന്റിന് 22,999 രൂപയും 8GB + 256GB 8GB + 256GB വേരിയന്റിന് 24,999 രൂപയുമാണ് വില. 26,999 രൂപയാണ് 12GB + 256GB വേരിയന്റിന്റെ വില. ഡാർക്ക് പർപ്പിൾ, സ്പീഡ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്‌ഷനുകളാണ് ഈ മോഡലുകൾക്ക് ഉണ്ടായിരിക്കുക. ഇന്ന് വൈകിട്ട് 6 മുതൽ ഫോണിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്.സെപ്റ്റംബർ 6 മുതൽ ഇതിന്റെ വിൽപ്പന ആരംഭിക്കും.

ALSO READ: ലൈംഗിക പീഡന ആരോപണം; കെ – പോപ്പ് താരം ടെയ്ല്‍സ് ബാന്‍ഡ് വിട്ടു

റിയൽമി 13 5ജി , റിയൽമി 13 + എന്നീ മോഡലുകളുടെ സവിശേഷതകൾ:

റിയൽമി 13 5ജിയിൽ 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീനും റിയൽമി 13 + 5ജിയിൽ 6.67 ഇഞ്ച് ഡിസ്‌പ്ലെയുമാണ് ഉള്ളത്.  കാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, രണ്ട് മോഡലുകളിലും 50 എംപി ഡ്യൂവൽ റിയർ കാമറ സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്.  2 എംപി ഡെപ്ത് സെൻസറും 16 എംപി ഫ്രണ്ട് കാമറയും ഫോണിലുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് രണ്ട് മോഡലുകളും പായ്ക്ക് ചെയ്യുന്നത്. റിയൽമി 13 5ജിക്ക് 6 എൻഎം ഒക്ട കോർ മീഡിയടെക്ക് ഡൈമൻസിറ്റി 6300 5ജി ചിപ്സെറ്റും റിയൽമി 13 + 5ജിക്ക് 4 എൻഎം ഒക്ട കോർ മീഡിയടെക്ക് ഡൈമൻസിറ്റി 7300 5ജി ചിപ്സെറ്റും ആണ് കരുത്ത് പകരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News