റിയാസി ഭീകരാക്രമണം; ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ബസുടമ

ജമ്മുകശ്മീരിലെ റിയാസിയില്‍ സ്വകാര്യ ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി  പ്രഖ്യാപിക്കണമെന്ന് ബസുടമ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.

ALSO READ:  ഇടുക്കി ജില്ലാ കളക്ടർക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിർദേശം

ഡ്രൈവറായ 40കാരന്‍ വിജയകുമാര്‍, 19കാരനായ കണ്ടക്ടര്‍ അരുണ്‍കുമാര്‍ എന്നിവരും ഏഴ് തീര്‍ത്ഥാടകരുമാണ് കൊല്ലപ്പെട്ടത്. കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് ശിവ്‌ഖോരി ക്ഷേത്രത്തില്‍ നിന്നും യാത്ര തിരിച്ചവരാണ് ആക്രമണത്തിന് ഇരയായത്. യുപി, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഭീകരാക്രമണം നടന്നത്.

ഡ്രൈവര്‍ വിജയ് ആറു വര്‍ഷമായി ഈ ബസ് ഓടിക്കുകയായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു അദ്ദേഹം. അദ്ദേഹം യാത്രക്കാരെ തീവ്രവാദികളില്‍ നിന്നും രക്ഷിക്കാന്‍ മനപൂര്‍വം ബസ് താഴ്വരയിലേക്ക് മറിച്ചതാകാമെന്നാണ് ബസുടമയായ സുജന്‍ സിംഗ് പറയുന്നു. ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റാണ് വിജയ് മരിച്ചത്. ആറു മാസം മുമ്പാണ് വിജയിയുടെ പിതാവ് രത്തന്‍ലാല്‍ മരിച്ചത്. രണ്ടു കുഞ്ഞുങ്ങളുണ്ട്. അവരെ വളര്‍ത്താന്‍ ഇനി ആരുമില്ലാത്ത സാഹചര്യമാണ്.

ALSO READ: ടോള്‍ ചോദിച്ചത് മാത്രമേ ഓര്‍മയുള്ളു! യുപിലെ ടോള്‍ പ്ലാസ തവിടുപൊടി, വീഡിയോ

മരിച്ച കണ്ടക്ടര്‍ അരുണ്‍ ആക്രമണം നടക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബസില്‍ ജോലിക്ക് കയറിയത്. രണ്ട് സഹോദരിമാര്‍ അടങ്ങുന്ന പാവപ്പെട്ട കുടുംബത്തിലുള്‍പ്പെട്ട വ്യക്തിയാണ് അരുണ്‍. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News