കോഴിക്കോട്ടെ വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ ഹണി ട്രാപ്പ്

കോഴിക്കോട്ടെ വ്യാപാരിയുടെ കൊലയ്ക്ക് പിന്നില്‍ ഹണി ട്രാപ്പെന്ന് പൊലീസ്. കൃത്യമായ ആസൂത്രണം നടത്തിയാണ് പ്രതികള്‍ സിദ്ധിഖിനെ കൊലപ്പെടുത്തിയത്. ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം പ്രതികള്‍ സിദ്ധിഖിനെ മുറിയിലേക്ക് വിളിച്ചുവരുത്തി. പ്രതികള്‍ സിദ്ധിഖിന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

ALSO READ: ‘മകള്‍ ആരെയും കൊല്ലില്ല; സിദ്ധിഖിനെ അവള്‍ക്ക് നേരത്തേ അറിയാമായിരുന്നു’; വെളിപ്പെടുത്തി ഫര്‍ഹാനയുടെ ഉമ്മ

കൊലപാതകം നടന്നത് ഈ മാസം പതിനെട്ടിനാണ്. സംഭവ ദിവസം പ്രതികളായ ഫര്‍ഹാന ഷൊര്‍ണൂരില്‍ നിന്ന് ട്രെയിന്‍ കയറി. മറ്റഅ രണ്ട് പ്രതികളായ ഷിബിലിയും ആഷിഖും മറ്റൊരു ട്രെയിനില്‍ സ്ഥലത്തേക്ക് എത്തി. റൂം എടുത്ത് സംസാരിക്കുന്നതിനിടെ സിദ്ധിഖിനെ അവിടേയ്ക്ക് വിളിച്ചുവരുത്തി നഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് പണം ചോദിച്ച് ഭീഷണിപ്പെടുത്തി. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായതോടെ പ്രതികള്‍ സിദ്ധിഖിനെ അടിച്ച് താഴെയിട്ടു. പ്രശ്‌നമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഫര്‍ഹാന കൈയില്‍ ചുറ്റിക കരുതിയിരുന്നു. ചുറ്റിക വാങ്ങി ഷിബിലി സിദ്ധിഖിന്റെ തലയ്ക്കടിച്ചു. ഈ സമയം ആഷിഖ് സിദ്ധിഖിന്റെ നെഞ്ചില്‍ ചവിട്ടിയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News