ഇഷ്ടപ്പെട്ട ഒരു വസ്ത്രവും അമിതമായ വയറു കാരണം ധരിക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ ഏറെയാണ്. വയറു കുറയാന്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നവരും ധാരാളം. പോരാഞ്ഞിട്ടോ എങ്ങനെയൊക്കെ വ്യായാമം ചെയ്യാമോ അങ്ങനെയൊക്കെ പരിശ്രമിച്ചിട്ടും ഫലമുണ്ടാകുന്നുമില്ല. വയറു കുറയാത്തതിന് പ്രധാനകാരണം വിസറല്‍ ഫാറ്റാണ് അതായത് വയറ്റിലടിയുന്ന കൊഴുപ്പ്.
ALSO READ: പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ നഗരമണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റത്തിന് വഴിവെച്ചു: ശശി തരൂര്‍
ഇത് അത്ര നിസാരമായ ഒരു കാര്യമല്ല. മറിച്ച് ഹൃദ്രോഗത്തിന് വരെ കാരണമായേക്കാം. ഈ കൊഴുപ്പിനെ അകറ്റാന്‍ ചില ശീലങ്ങള്‍ മാറ്റിയാല്‍ മാത്രം മതിയാവും.
കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണത്തിന് പകരം പ്രോട്ടീനും നാരുകളും ഡയറ്റില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളില്‍ നിന്നും ഗ്ലൂക്കോസ് ശരീരത്തിലെത്തുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നത് കോര്‍ട്ടിസോള്‍ കൂടുന്നതിനും ഇത് ഭക്ഷണത്തോടുള്ള പ്രിയം കൂട്ടി കൊഴുപ്പടങ്ങിയ ആഹാരം കഴിച്ച് അത് കൊഴിപ്പടിയാന്‍ കാരണമാകുന്നു. അതിനാല്‍ ഈ ശീലം മാറ്റുക.
ALSO READ: ‘കുടുംബസ്‌നേഹം’ വെറും വാക്ക് ആകുമോ? റായ്ബറേലിയെ നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിഞ്ഞേക്കും
വെള്ളം കുടിക്കാതെ ഉണ്ടാകുന്ന ഡീഹൈട്രേഷന്‍ വിശപ്പാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതും അമിത ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും. ഇത് കലോറി കൂടി കൊഴിപ്പടിയാന്‍ കാരണമാകും. അപ്പോള്‍ വെള്ളം നന്നായി കുടിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here