ട്രെയിൻ അപകടങ്ങൾ വർധിക്കാൻ കാരണം റെയിൽവേയുടെ ഗുരുതര സുരക്ഷാ വീഴ്ച

റെയിൽവേയുടെ ഗുരുതര സുരക്ഷാ വീഴ്ച കാരണം അപകടങ്ങൾ വർദ്ധിക്കുകയാണ്. രാജ്യത്തെ നിരവധി ആളുകൾ ആശ്രയിക്കുന്ന സഞ്ചാരമാർഗമാണ് ഇന്ത്യൻ റെയിൽവേ. കേന്ദ്ര സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസുകുടിയായ ഇന്ത്യൻ റെയിൽവേയിൽ സുരക്ഷ ഒരുക്കുന്നതിലും പ്രാഥമിക സൗകര്യമൊരുക്കുന്നതിലും വലിയ വീഴ്ചയാണ് സംഭവിക്കുന്നത്.

Also read:ബേക്കൽ കോട്ടയിലെത്തിയ സുഹൃത്തുക്കളെ മർദിച്ച് സ്വർണവും പണവും കവർന്നു; മൂന്ന് പേർ അറസ്റ്റിൽ

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള റെയിൽവേ മന്ത്രാലയത്തിൻ്റെ വീഴ്ചമൂലം അപകടങ്ങൾ ആവർത്തിക്കുകയാണ്. പശ്ചിമ ബംഗാളിൽ അവസാനമായി സംഭവിച്ച ട്രെയിൻ ദുരന്തത്തിൻ്റെ യഥാർഥ കാരണങ്ങൾ അടക്കം റെയിൽവേ പരിശോധിക്കാതെ അപകടത്തിൽ മരിച്ച ലോക്കോ പൈലറ്റിൻ്റെ പിഴവാണെന്ന് ചൂണ്ടികാണിക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. മുൻകാലങ്ങളിൽ ഉണ്ടായ അപകടങ്ങളുടെ യഥാർഥ കാരണങ്ങൾ അന്വേഷണ കമ്മീഷനുകൾ കണ്ടെത്തുകയും പരിഹാര നടപടികൾ നിർദേശിച്ചിട്ടുണ്ടെന്നും റെയിൽവേ ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ആർ ജി പിള്ള പറഞ്ഞു.

Also read:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

റെയിൽവേയെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ആവശ്യത്തിന് ജീവനക്കാരെ കേന്ദ്ര സർക്കാർ നിയമിക്കാത്തതെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. 4.5ലക്ഷത്തോളം ഒഴിവുകളാണ് സുരക്ഷാജോലികളിൽ അടക്കം റെയിൽവേയിൽ നികത്താനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News