കുട്ടികളിലെ ഉറക്കക്കുറവ് ഇപ്പോൾ ഒരു പതിവ് പ്രശ്നമായി മാറി. കുട്ടികളിലും കൗമാരക്കാരിലും ഇത് കണ്ടുവരാറുണ്ട്. 500-ലധികം കുട്ടികളിൽ നിന്നും ഉയർന്ന രക്തസമ്മർദ്ദമുള്ള കൗമാരക്കാരിൽ നിന്നും നടത്തിയ പരിശോധനയിലാണ് ഈ പ്രശ്നം കണ്ടുവന്നത്. 12 മുതൽ 19 വരെ പ്രായമുള്ളവരിൽ ഏഴിൽ ഒരാൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്നാണ് കണക്ക്. വ്യായാമം ഇല്ലായ്മയാണ് ഇതിലെ ഒരു പ്രധാന കാരണം. അമിതഭാരം, വ്യായാമമില്ലായ്മ, മോശം ഭക്ഷണക്രമം എന്നിവയാണ് കുട്ടികളിലും കൗമാരക്കാരിലും ഹൈപ്പർടെൻഷനുള്ള പ്രധാന അപകട ഘടകങ്ങൾ.
6 വയസ്സിന് താഴെയുള്ള കുട്ടികൾ രാത്രിയിൽ 10 മുതൽ 13 മണിക്കൂർ വരെ ഉറങ്ങണം. 6-12 വയസിനിടയിൽ പ്രായമുള്ള കുട്ടികൾ രാത്രിയിൽ 9 മുതൽ 12 മണിക്കൂർ വരെ. 13 മുതൽ 18 വരെ പ്രായമുള്ളവർ രാത്രിയിൽ 8 മുതൽ 10 മണിക്കൂർ വരെ. 18 വയസും അതിൽ കൂടുതലുമുള്ളവർ രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് കണക്കുകൾ പറയുന്നത്.
Also Read: പഠനം മുടങ്ങിപ്പോയോ..? എന്നാൽ തുടർപഠനം ഇനി പൊലീസിന്റെ മേൽനോട്ടത്തിൽ; രജിസ്ട്രേഷൻ ജൂലൈ 15 വരെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here