പട്ടാമ്പിയിലെ കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പക? നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയില്‍ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം പ്രണയപ്പകയെന്ന് സംശയം. യുവതിയെ കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരുടെയും ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രവിയയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

പ്രവിയയുടെ വിവാഹം നിശ്ചയിച്ചതും കൊലപാതകത്തിന് പ്രകോപനകാരണവുമായി . ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപെടുകള്‍ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. പാലക്കാട് പട്ടാമ്പി കൊടുമുണ്ടയില്‍ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചിരുന്നു.

തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. യുവതിയെ ആക്രമിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Also Read : സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം കെ പി സി കുറുപ്പ് അന്തരിച്ചു

പട്ടിത്തറ പൂലേരി കാങ്കാത്ത് പടി ശിവന്‍ പ്രമ ദമ്പതികളുടെ പ്രവിയയാണ് (32) മരിച്ചത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗതം. ഞായറാഴ്ച രാവിലെ 8 ഓടെ പ്രവിയ സ്‌കൂട്ടിയില്‍ അവര്‍ ജോലി ചെയ്യുന്ന പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരും വഴി കൊടുമുണ്ട തീരദേശ റോട്ടില്‍ വെച്ചാണ് സംഭവം. കത്തി ഉപയോഗിച്ച് വയറില്‍ കുത്തിയശേഷം കത്തിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു സന്തോഷ് പ്രവിയയെ അക്രമിച്ചത്. ഏറെ നേരം കാത്തിരുന്നിട്ടും പ്രവിയയെ കാണാതായതോടെ പ്രതിശ്രുതവരന്‍ ചെന്ന് നോക്കുകയായിരുന്നു. പ്രവിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News