യുഡിഎഫ് ബഹിഷ്‌കരണത്തിന് കാരണം നവകേരള സദസിന് ലഭിച്ച പൊതുസ്വീകാര്യത; മുഖ്യമന്ത്രി

യുഡിഎഫ് ബഹിഷ്‌കരണത്തിന് കാരണം നവകേരള സദസിന് ലഭിച്ച പൊതുസ്വീകാര്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ മലപ്പുറത്തെ ആദ്യവേദിയായ പൊന്നാനിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 140-ൽ 41 മണ്ഡലങ്ങളിൽ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് പ്രവർത്തിക്കുന്നത്. എന്നാൽ യുഡിഎഫ് സദസിനെ പൂർണമായും ബഹിഷ്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്നു; മുഖ്യമന്ത്രി

എല്ലാവർക്കും സഹകരിക്കാൻ കഴിയുന്ന സംരംഭത്തെയാണ് യുഡിഎഫ് ബഹിഷ്കരിക്കുന്നത്. നവകേരള സദസ്സ് അശ്ളീല സദസ്സ് ആണെന്ന് വരെ ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞു. ബഹിഷ്‌കരത്തോടെ പരിപാടി ശുഷ്‌ക്കിക്കും എന്നാണ് പ്രതിപക്ഷം കരുതിയത്. എന്നാൽ വിപരീതമായ കാര്യങ്ങൾ ആണ് കാണുവാൻ കഴിഞ്ഞത്. വഴിനീളെ ഓരോ പ്രദേശത്തും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

ALSO READ: ജനങ്ങൾക്ക് ഉപയോഗമുള്ളതൊക്കെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്; മന്ത്രി പി പ്രസാദ്

ബഹിഷ്‌കരണത്തിന് തൊട്ട് പിന്നാലെ എല്ലാ ദിവസങ്ങളിലും ഒന്നിനൊന്നു മെച്ചപ്പെട്ടു എന്ന് മാത്രം അല്ല, ഓരോ പരിപാടിക്കും ജനം വിശാലമായ വേദിയാണ് ഒരുക്കുന്നത്. വേദിയ്ക്ക് പുറത്തേക്കും ആളുകൾ എത്തുന്ന നിലയാണ് ഉണ്ടായത്. പൊന്നാനിയിൽ കണ്ടതും ഇത്തരത്തിലുള്ള ഒരു സ്വീകരണമാണെന്നും വരും ദിവസങ്ങളിൽ ഇതിലും വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News