‘കോൺഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് പോകുന്നതിൻ്റെ കാരണം കോൺഗ്രസ് തന്നെ പരിശോധിക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

കോൺഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് പോകുന്നതിൻ്റെ കാരണം കോൺഗ്രസ് തന്നെ പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇടത് പാർട്ടികളിലേക്ക് വന്നാൽ കുഴപ്പമില്ല, മതനിരപേക്ഷകർക്ക് ഇടതു പാർട്ടികളുടെ വാതിൽ തുറന്നിടുന്നതായും മുഹമ്മദ് റിയാസ് പറഞ്ഞു. ആർക്കും എപ്പോൾ വേണമെങ്കിലും എൽ ഡി എഫ് ലേക്ക് വരാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:ഈ കാലഘട്ടം പലതരം അനാരോഗ്യ പ്രവണതകളുടെ ഭ്രമയുഗമാണ്; ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട

‘ബിജെപിയുടെ അപകടകരമായ രാഷ്ട്രീയം പറഞ്ഞ് മനസിലാക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ?, മഴ പെയ്താൽ പോലും അത് എൽഡിഎഫ് സർക്കാരിൻ്റെ കുറ്റമായി കോൺഗ്രസുകാർ പറയുന്നു. ബിജെപിക്കെതിരെ വിമർശനവുമില്ല. വടകരയിൽ ഇടതുപക്ഷം ജയിക്കും. ഒരാളെയും വില കുറഞ്ഞ സ്ഥാനാർത്ഥിയായി കാണുന്നില്ല. ഇത്തവണ 2004 ആവർത്തിക്കും.

Also read:കോഴിക്കോട് വയോധികനെ കാണ്മാനില്ലെന്ന് പരാതി

വർക്കലയിൽ ഉണ്ടായ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ ടൂറിസം ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്നതിനനുസരിച്ച് നടപടി സ്വീകരിക്കും’- മന്ത്രി മുഹമ്മദ് റിയാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News