സർക്കാർ ആലോചിച്ച് ന്യായമായ വേതനം റേഷൻ കട ജീവനക്കാർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കണം; എളമരം കരീം എം പി

ഉത്തരവാദിത്തമുള്ള ജോലിയാണ് റേഷൻ കട ജീവനക്കാർ നിർവഹിക്കുന്നത് എന്ന് എളമരം കരീം എം പി. അത് കൊണ്ടാണ് കട അടക്കാതെ ജീവനക്കാർ ഇവിടെ പ്രതിക്ഷേധിക്കുന്നത്. അത് കൊണ്ട് തന്നെ ജീവനക്കാർ ഉന്നയിക്കുന്ന ആവശ്യം ന്യായമാണ് എന്നും ഈ ആവശ്യം സർക്കാർ അംഗീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സർക്കാർ ആലോചിച്ച് ന്യായമായ വേതനം റേഷൻ കട ജീവനക്കാർക്ക് നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും നെല്ല് ഗോതമ്പ് തുടങ്ങിയ അവശ്യ വസ്തുക്കൾ സംഭരിക്കുന്നതിൽ കേന്ദ്ര സർക്കാർ അമാന്തം കാണിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സമീപനങ്ങളെ നമ്മൾ ശക്തമായി എതിർക്കണമെന്നും എളമരം കരീം എം പി വ്യക്തമാക്കി.

also read; അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ട: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News