ഭിന്നശേഷിക്കാരനുപോലും രക്ഷയില്ല; ‘വര്‍ക്ക് ഫ്രം ഹോം’ നിര്‍ത്തി കമ്പനികള്‍; കാരണം ഞെട്ടിപ്പിക്കുന്നത്

Work From home

ലോകത്ത് കൊവിഡ് കാലത്തിന് പിന്നാലെയാണ് പല പ്രൈവറ്റ് കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് പ്രം ഹോം അനുവദിച്ചത്. പിന്നീട് ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി വര്‍ക്ക് ഫ്രം ഹോം തുടര്‍ച്ചയായി അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്തിടെയായി പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയും ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ചില കമ്പനികളും ഇതൊരു തന്ത്രമായിക്കൂടി പ്രയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജീവനക്കാരെ പരമാവധി ഒഴിവാക്കുക എന്നതാണ് ഇതിലൂടെ പല കമ്പനികളും ലക്ഷ്യംവയ്ക്കുന്നത്. വര്‍ക്ക് ഫ്രം ഹോം മാത്രം ചെയ്യാനാവുന്ന തൊഴിലാളികള്‍ ഇതുവഴി കൊഴിഞ്ഞു പോയ്‌ക്കോളും എന്നാണ് ഇത്തരം കമ്പനികളുടെ മനോഭാവം.

Also Read : കാനഡയിലെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; ആശങ്ക അറിയിച്ച് ഇന്ത്യ

എന്നാല്‍ ഇപ്പോഴിതാ തന്റെ അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റില്‍ ഒരു യുവാവ്. ഭിന്നശേഷിക്കാരനായ താന്‍ കമ്പനിയില്‍ ആദ്യം തന്നെ തന്റെ അവസ്ഥ അറിയിച്ചിരുന്നുവെന്നും തനിക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും യുവാവ് പറയുന്നു.

അതിനാല്‍ത്തന്നെ വര്‍ക്ക് ഫ്രം ഹോം മാത്രമേ ചെയ്യാനാവൂ എന്നും കമ്പനിയോട് നേരത്തെ പറഞ്ഞതാണെന്നും എന്നാല്‍, ഇപ്പോള്‍ കമ്പനിയില്‍ നിന്നും തന്നോട് നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും യുവാവ് പറയുന്നത്.

താന്‍ വിട്ടുകൊടുക്കില്ലെന്നും കമ്പനിയോട് തിരികെ പോരാടാന്‍ തന്നെയാണ് തീരുമാനം എന്നുമാണ് യുവാവ് പറഞ്ഞു. അതിനായി തങ്ങളുടെ യൂണിയന്‍ പ്രതിനിധിയുടേയും ഡോക്ടറുടേയും ഒക്കെ സഹായം തേടിയെന്നും അവര്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News