കെപിസിസി പ്രഖ്യാപിച്ച ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ പട്ടികയെ ചൊല്ലി മലപ്പുറം ജില്ലയിലും കലാപം. അർഹമായ പരിഗണന ലഭിച്ചില്ലെന്ന കാര്യം ഉന്നയിച്ച് ആര്യാടൻ ഷൗക്കത്തിൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ നീക്കം നടക്കുന്നത്. ജില്ലയിൽ 32 ബ്ലോക്ക് പ്രസിഡൻ്റ്മാരിൽ ബഹുഭൂരിപക്ഷവും ഡിസിസി അധ്യക്ഷൻ ജോയിയുടെയും മുൻ ഡി സി സി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയുടെയും ആളുകളാണ് എന്നാണ് പട്ടിക ചൂണ്ടിക്കാട്ടി വിമതപക്ഷം ഉയർത്തുന്ന ആക്ഷേപം. മുൻ ജില്ലാ അധ്യക്ഷൻ വി.വി പ്രകാശിന്റെ തിരെഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണക്കാരൻ ആര്യാടൻ ഷൗക്കത്ത് ആണെന്ന് വിശ്വസിക്കുന്ന ജില്ലയിൽ ബഹുഭൂരിപക്ഷം എ ഗ്രൂപ്പ് നേതാക്കളും പ്രകാശിന്റെ മരണ ശേഷം യോഗം ചേർന്ന് ഷൗക്കത്തിനെതിരെ നീങ്ങാൻ തീരുമാനിക്കുകയായിരുന്നു.’
Also Read: കേരളത്തിൽ എവിടെയൊക്കെ എഐ ക്യാമറയുണ്ട്? സമ്പൂർണ്ണ ലിസ്റ്റ്
ഭൂരിപക്ഷം ബ്ലോക്ക് പ്രസിഡന്റുമാരും ജില്ലയിൽ സംസ്കാര സാഹിതി ഒഴികെയുള്ള മുഴുവൻ പോഷക സംഘടനകളും ഷൗക്കത്തിനെതിരായി.ആര്യാടനോപ്പം പതിറ്റാണ്ടുകൾ ഒപ്പം നിന്ന മുതിർന്ന നേതാക്കളായ ഇ മുഹമ്മദ് കുഞ്ഞി ,എൻ എ കരീം,അഡ്വ ബാബു മോഹന കുറുപ്പ്,എം എൻ കുഞ്ഞഹമ്മദ് ഹാജി,സി സേതുമാധവൻ,വി മധുസൂദനൻ ഇവരൊക്ക ആര്യാടനെ അംഗീകരിക്കുമ്പോൾ മകനെ ഡി സി സി പ്രസിഡന്റ് ആക്കാൻ പറ്റില്ലെന്ന നിലപാട് സ്വീകരിച്ചു.ആ ഘട്ടത്തിൽ ഉമ്മൻ ചാണ്ടി ഇടപെട്ട് സമവായമെന്ന നിലയിലാണ് വിഎസ് ജോയിയെ ഡി സി സി പ്രസിഡന്റ് ആക്കിയത്.
Also Read: “നിന്നെ ഞാന്‍ താഴെയിറക്കും”: മറുനാടന്‍ മലയാളിയുടെ ഓഫീസിന് മുന്നില്‍ പി.വി അന്‍വര്‍ എംഎല്‍എ
ഇപ്പോൾ ബ്ലോക്ക് പുനഃസംഘടനയിൽ നിലവിൽ ഉള്ള സ്റ്റാറ്റസ്കോ പ്രകാരം ജോയി പക്ഷത്തിനും ഷൗക്കത്ത് പക്ഷത്തിനുമായി വീതം വെയ്ക്കാൻ കെ പി സി സി തീരുമാനിച്ചപ്പോൾ ഭൂരിപക്ഷം നഷ്ട്ടപ്പെട്ട ഷൗക്കത്ത് ഒറ്റ രാത്രി കൊണ്ട് ആര്യാടൻ മുഹമ്മദിന്റെ പേര് പറഞ്ഞു വിമത യോഗം വിളിച്ചത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.എല്ലാകാലത്തും അടിമുടി കോൺഗ്രസ് ആയിരുന്ന ആര്യാടൻ സർ ജീവിച്ചിരുന്നെങ്കിൽ തന്റെ പേരിൽ ഗ്രൂപ്പ് യോഗം വിളിച്ചവരെ കുറ്റിചൂൽ കൊണ്ട് കൈകാര്യം ചെയ്യുമായിരുന്നു എന്നാണ് പ്രവർത്തകർ പറയുന്നത്.ആര്യടാൻ സർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ പൊതു ജീവിതത്തിന്റെ അറുപത് വർഷം പൂർത്തിയാക്കിയത് വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചത് നടക്കാതെ പോയതും അദ്ദേഹത്തിന്റെ ആത്മകഥയുടെയും നിയമസഭ പ്രസംഗങ്ങളുടെയും പ്രകാശനവും നടക്കാതെ പോയതും ഷൗക്കത്തിന്റെ പിടിപ്പു കേടാണ് എന്ന പരാതി ഉയരുമ്പോൾ ആണ് സെപ്റ്റംബറിൽ നടക്കേണ്ട ആര്യാടൻ സർ അനുസ്മരണത്തിന്റെ പേരിൽ നാല് മാസം മുൻപ് ഗ്രൂപ്പ് യോഗം വിളിച്ചത്.യോഗത്തിൽ പങ്കെടുത്ത മഹിളാ കോൺഗ്രസ് നേതാവ് പറഞ്ഞത് ഇത് ഗ്രൂപ്പ് യോഗമാണെന്ന് അറിഞ്ഞില്ല ആര്യാടൻ സാറിന്റെ അനുസ്മരണത്തിന്റെ പേരിൽ വിളിച്ച യോഗമെന്ന് പറഞ്ഞത് കൊണ്ടാണ് പങ്കെടുത്തത് എന്നാണ്.
ഇതിനിടയിൽ യോഗത്തിൽ പങ്കെടുത്ത തിരുരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഷൗക്കത്തിനെതീരെ തിരിഞ്ഞതും ചർച്ചയായി.വിളിച്ചാൽ ഫോൺ എടുക്കാത്ത താങ്കൾ വാപ്പയുടെ പേര് കളയുകയാണെന്നും താങ്കളുടെ പ്രവർത്തന ശൈലിയോട് യോജിപ്പില്ലെന്നും കക്ഷി യോഗത്തിൽ തുറന്നടിച്ചു.കെ പി സി സി ലിസ്റ്റിൽ മാനദണ്ഡം ലംഘിച്ചെന്ന പരാതി പറയുന്ന ഷൗക്കത് ഇരട്ട പദവി അല്ല മൂന്ന് പദവി വഹിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.കെ പി സി സി ജനറൽ സെക്രട്ടിക്ക് പുറമെ സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ സ്ഥാനവും നിലമ്പുർ അർബൻ ബാങ്ക് ചെയർമാൻ പദവിയും വഹിക്കുമ്പോൾ എന്തിനാണ് കെപിസിസി ലിസ്റ്റിൽ വന്ന സാധാരണ നേതാക്കളെ കുറ്റപ്പെടുത്തുന്നത് എന്ന് ഇവർ ചോദിക്കുന്നു.
Also Read: നിര്‍മ്മലാ സീതാരാമന്‍റെ മകള്‍ വിവാഹിതയായി, ചടങ്ങില്‍ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചില്ല
എതായാലും വിമത യോഗത്തിൽ എത്തിയത് നൂറോളം പേർ മാത്രമാണെന്നും പുതിയ 32 ബ്ലോക്ക് പ്രസിഡൻ്റുമാരിൽ ആറു പേരും 115 മണ്ഡലം പ്രസിഡന്റുമാരിൽ 13 പേരുമാണ് യോഗത്തിൽ പങ്കെടുത്തത് എന്നും ഇവരിൽ പലരെയും പലതും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണെന്നും പാർട്ടി പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ വിമത പ്രവർത്തനം നടത്തുന്നവർ ഒറ്റപ്പെടുമെന്നുമാണ് ഷൗക്കത്തിൻ്റെ എതിർ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here