ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയ്ക്ക് പുറത്താക്കുമെന്ന് സർക്കുലർ; പ്രതിഷേധം കടുപ്പിച്ച് വിമത വിഭാഗം

ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയ്ക്ക് പുറത്താക്കുമെന്ന സർക്കുലറിൽ വിമത വിഭാഗം പ്രതിഷേധം കടുപ്പിക്കുകയാണ്. ജൂൺ 16 ന് എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ സർക്കുലർ വായിക്കാൻ നിർദേശമുണ്ടെങ്കിലും ഒരു പള്ളികളിലും സർക്കുലർ വായിക്കില്ല എന്ന നിലപാടിലാണ് വിമതവിഭാഗം. മാത്രമല്ല ഏതെങ്കിലും വൈദികൻ സർക്കുലർ വായിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കാനുമാണ് തീരുമാനം.’ സർക്കുലർ കൊടും ചതിയുടെ ഭാഗമാണെന്നും ജനാഭിമുഖ കുർബാന തുടരുമെന്നും വിമതവിഭാഗം വൈദികർ പറഞ്ഞു.

Also Read: തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്

അതേസമയം പ്രതിഷേധ സൂചകമായി എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിൽ വിമതവിഭാഗം സർക്കുലർ കത്തിച്ചു. സീറോ മലബാർ സഭ ആർച്ച് ബിഷപ് മാർ റാഫൽ തട്ടിലും എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഏകീകൃത കുർബാന അർപ്പിക്കുമെന്ന് ജൂലൈ മൂന്നിന് മുൻപ് സത്യവാങ്മൂലം നൽകണമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കുലർ അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത വിമതവിഭാഗം പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു.

Also Read: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്; പ്രധാനപ്പെട്ട മേഖലകളിൽ ചെലവു കുറയ്ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല: കെ എൻ ബാലഗോപാൽ

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതിൽ വീണ്ടും പ്രതിഷേധം. സീറോ മലബാർ സഭയുടെ സർക്കുലർ തള്ളിയ വിമത വിഭാഗം ജനാഭിമുഖ കുർബാന തുടരുമെന്ന നിലപാടിലാണ്. അതേസമയം ഈ മാസം 14 ന് ചേരുന്ന സിനഡിലെ തീരുമാനം നിർണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here