സീറോ മലബാർ സഭ അധ്യക്ഷന്റെ സർക്കുലർ കൊടും ചതി; റഫേൽ തട്ടിലിനെതിരെ വിമത വൈദികർ

സീറോ മലബാർ സഭ അധ്യക്ഷന്റെ സർക്കുലർ തള്ളി വിമത വൈദികർ. സർക്കുലർ കൊടും ചതിയുടെ ഭാഗമെന്ന് അഭിപ്രായം. പതിനാലാം തീയതി സിനഡ് നടക്കാനിരിക്കുന്നതിനിടയിൽ ഇത്തരത്തിൽ ഒരു സർക്കുലർ ഇറക്കിയത് എന്തിനെന്ന് ചോദ്യമാന് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. മാർപാപ്പ പറഞ്ഞതിന് ഘടകവിരുദ്ധമാണ് റഫേൽ തട്ടിലിന്റെ സർക്കുലർ എന്ന് ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

Also Read; ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത്; അന്ത്യ ശാസനയുമായി എറണാകുളം അങ്കമാലി അതിരൂപത

ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയ്ക്ക് പുറത്താക്കുമെന്ന അന്ത്യശാസനവുമായാണ് എറണാകുളം അങ്കമാലി അതിരൂപത സർക്കുലർ പുറത്തിറക്കിയത്. സീറോ മലബാർ സഭ ആർച്ച് ബിഷപ് മാർ റാഫൽ തട്ടിലും എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

ഏകീകൃത കുർബാന അർപ്പിക്കുമെന്ന് ജൂലൈ മൂന്നിന് മുൻപ് സത്യവാങ്മൂലം നൽകണമെന്നും അറിയിച്ചിട്ടുണ്ട്. നടപടി നേരിടുന്ന വൈദികർ നടത്തുന്ന വിവാഹങ്ങൾ അസാധുവാകും. ഈ സർക്കുലർ അടുത്ത ഞായറാഴ്‍ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദേശമുണ്ട്.

Also Read; “കേരളത്തിന്‌ അധിക പരിഗണന ആവശ്യപ്പെടില്ല”; സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുരേഷ് ഗോപി

എന്നാൽ സീറോ മലബാർ സഭ അധ്യക്ഷന്റെ സർക്കുലർ എതിർ വിഭാഗം വൈദികർ തള്ളി. സർക്കുലർ കൊടും ചതിയുടെ ഭാഗമാണെന്നും മാർപാപ്പ പറഞ്ഞതിന് ഘടകവിരുദ്ധമാണ് സർക്കുലർ എന്നും ഫാദർ കുര്യാക്കോസ് മുണ്ടാടൻപറഞ്ഞു. പതിനാലാം തീയതി സിനഡ് നടക്കാനിരിക്കെ ഇത്തരത്തിൽ ഒരു സർക്കുലർ ഇറക്കിയത് എന്തിനെന്നാണ് എതിർ വിഭാഗം ചോദിക്കുന്നത്. എതിർ വിഭാഗത്തിന്റെ യോഗത്തിന് ശേഷം വിഷയത്തിൽ കൂടുതൽ പ്രതികരണം ഉണ്ടാകും.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News