എറണാകുളം പറവൂരില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ തടഞ്ഞു

എറണാകുളം പറവൂരില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ തടഞ്ഞു. കോട്ടക്കാവ് സെന്റ് തോമസ് ചര്‍ച്ചിലാണ് സംഭവം. ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ പ്രതിഷേധവുമായെത്തിയ വിമതര്‍ വൈദികനെ തടയുകയായിരുന്നു.

also read-‘മാധ്യമങ്ങള്‍ നിര്‍ബാധം കള്ളക്കഥ മെനയുന്നു’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുര്‍ബാന അര്‍പ്പിക്കാനെത്തിയ വൈദികനെ പള്ളിക്ക് മുന്നില്‍ വിമതര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് വൈദികന് മടങ്ങിപ്പോകേണ്ടതായി വന്നു. ഏകീകൃത കുര്‍ബാന നടത്താന്‍ അനുവദിക്കില്ലെന്നാണ് വിമര്‍ പറയുന്നത്.

also read- ‘ദൈവത്തെ കൊണ്ടുവന്ത് നിര്‍ത്തിവിട്ടാലും, കുമ്പിടമാട്ടേന്‍’; കമൽ ഹാസന്റെ പ്രസംഗം വൈറലാവുന്നു

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടത്താനാണ് തീരുമാനം. വത്തിക്കാന്‍ പ്രതിനിധിയുടെ നിര്‍ദേശം പാലിക്കില്ലെന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സെന്റ് മേരീസ് ബസിലിക്കയില്‍ കനത്ത പൊലീസ് സുരക്ഷ. ഏകീകൃത കുര്‍ബാന അനുവദിച്ചില്ലെങ്കില്‍ കുര്‍ബാന നിര്‍ത്തിവെയ്ക്കുമെന്ന് വൈദികര്‍ പറയുന്നുണ്ട്. അത് അവര്‍ക്ക് തീരുമാനിക്കാമെന്നും ചൊല്ലുന്നുണ്ടെങ്കില്‍ ജനാഭിമുഖ കുര്‍ബാന മാത്രമേ അനുവദിക്കൂ എന്നുമാണ് വിശ്വാസികളില്‍ വിമത വിഭാഗത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News