റീബിൽഡ് വയനാട്; ഒരു ദിവസത്തെ നടവരവ് നൽകി മാതൃകയായി മൃദംഗശൈലേശ്വരിക്ഷേത്രം

വയനാട്ട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി ഡിവൈഎഫ്ഐയുടെ വീട് നിർമാണ പദ്ധതിയിൽ കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രവും പങ്കാളിയായി. ഒരു ദിവസത്തെ നടവരവാണ് ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന് കൈമാറിയത്.

Also read:വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ചടങ്ങിൽ പേരാവൂർ ബ്ലോക്ക് ഭാരവാഹികളായ രഗിലാഷ് കെ, ശ്രീജിത്ത് കെ, അമൽഎം.എസ്, നിഗിലേഷ് പി, സജിൻ പി വി, ജിഗേഷ് പി  അമ്പലം ട്രസ്റ്റി ബോർഡ് ചെയർമാൻ മനോഹരൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു,ഗോപാലൻ തുടങ്ങിയ വരും പങ്കെടുത്തു.

Also read:സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കണ്ണൂർ ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. വീരപഴശ്ശിയുടെ കുടുംബ ക്ഷേത്രമായി അറിയപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിൻ്റെ സാംസ്കാരിക പൈതൃക ശേഷിപ്പുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കഥകളിയുൾപ്പടെയുള്ള കേരളീയ കലകളുടെ ആവിർഭാവത്തിനും വളർച്ചയ്ക്കും ഇടം നൽകിയ ക്ഷേത്രമെന്ന ഖ്യാതിയും ഈ ആരാധനാലായത്തിനുണ്ട്. 2016 ൽ തുടങ്ങിയ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ എൽഡിഎഫ് സർക്കാരിൻ്റെ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി മുന്നേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News