റീ ബിൽഡ് വയനാട് പദ്ധതി; ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച പത്തുലക്ഷം കൈമാറി

റീ ബിൽഡ് വയനാട് പദ്ധതിയുടെ ഭാഗമായി ആക്രി ചലഞ്ച്, ബിരിയാണി ചലഞ്ച്, പായസ ചലഞ്ച് എന്നിവയിലൂടെ പാലക്കാട് ജില്ലയിലെ ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച പത്തുലക്ഷം രൂപ ആദ്യഘട്ടമായി ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുധീന്‍ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളിൽ നിന്ന് തുക ഏറ്റുവാങ്ങി.

ALSO READ: നാടൊന്നാകെ കൈകോർത്തു; ‘സൂപ്പർ അർജന്റ്’കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ നൂറിന് പുതുജീവൻ

മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ 15 മേഖല കമ്മിറ്റികൾ നിന്നാണ് തുക സമാഹരിച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി ഇത്രയും തുക സമാഹരിച്ചതെന്നും സംസ്ഥാനത്താകെ റീ ബിൽഡ് വയനാട് പദ്ധതി മികച്ച പിന്തുണയാണ് ലഭിക്കുന്നത് എന്നും ജില്ലാ സെക്രട്ടറി റിയാസുധീൻ പറഞ്ഞു.ഡിവൈഎഫ്ഐ മണ്ണാർക്കാട്ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം, പ്രസിഡണ്ട് ഷാജ് മോഹൻ, ട്രഷറർ റംഷീക്ക്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News