ഓൺലൈൻ ഷോപ്പിംഗ് തരംഗമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ തുടങ്ങി എല്ലാത്തരം ഉത്പന്നങ്ങളും ഇന്ന് ഓൺലൈനായി വാങ്ങാം .വിലക്കുറവും വീട്ടിൽ ഹോം ഡെലിവറിയും ഓൺലൈൻ ഷോപ്പിംഗിനെ കൂടുതൽ ജനകീയമാക്കി.ഓർഡർ ചെയ്ത് ആഴ്ചകൾക്കുള്ളിൽ അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ഉത്പന്നം ഉപഭോക്താവിന്റെ കൈയിൽ എത്താറുണ്ട്.എന്നാൽ ഓർഡർ ചെയ്ത നാല് വർഷത്തിനു ശേഷം ഉത്പന്നം ലഭിച്ച സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.
ദില്ലി സ്വദേശിക്കാണ് വർഷങ്ങൾക്കുശേഷം ഓർഡർ ചെയ്ത ഉത്പന്നം ലഭിച്ചിരിക്കുന്നത്.അലിഎക്സ്പ്രസിൽ നിന്നാണ് ഇയാൾ ഓർഡർ ചെയ്തത്.അലി എക്സ്പ്രസിൽ നിന്നും വാങ്ങുന്ന ഉത്പന്നം ഒന്നര മാസത്തിനുള്ളിലാണ് ഡെലിവറി ചെയ്തിരുന്നത്.എന്നാൽ നാലു വർഷത്തിന് ശേഷമാണ് ദില്ലി സ്വദേശിക്ക് സാധനം ലഭിക്കുന്നത്.കോവിഡിന് മുൻപാണ് അലിഎക്സ്പ്രസിൽ നിന്ന് ഇയാൾ ഓർഡർ ചെയ്യുന്നത്.
Also Read: സൂര്യ നായകനാകുന്ന ‘വാടിവാസല്‍’ സിനിമയുടെ പേരില്‍ തട്ടിപ്പ്, സംഘം പൊലീസ് പിടിയില്‍
ചൈനയിലെ പ്രമുഖ ഓൺലൈൻ റീട്ടെയിൽ കമ്പനിയായ ആലിബാബയുടെ കീഴിലുള്ള ഒരു ഓൺലൈൻ ഡെലിവറി സർവ്വീസാണ് അലിഎക്സ്പ്രസ്., ഹെഡ് ഫോണുകളും ഇലക്ട്രോണിക് ഡിവൈസുകളുമെല്ലാം വൻ വിലക്കുറവിലാണ് ഇവിടെ നിന്നും നൽകുന്നത്.എന്നാൽ ഈ ഷോപ്പിംഗ് വെബ്സൈറ്റിനെ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here