മുട്ടയുണ്ടോ വീട്ടില്‍? വെറും 5 മിനുട്ടിനുള്ളിലുണ്ടാക്കാം കിടിലന്‍ സ്‌നാക്‌സ്

വൈകിട്ട് കുട്ടികള്‍ക്ക് കൊടുക്കാന്‍ പെട്ടന്ന് നമുക്കൊരു മുട്ട പഫ്‌സ് ഉണ്ടാക്കിയാലോ? വളരം സിംപിളായി നല്ല കിടിലന്‍ രുചിയില്‍ മുട്ട പഫ്‌സ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

1 പഫ്സ് ഷീറ്റ് തയാറാക്കാന്‍

2 ഓള്‍ പര്‍പ്പസ് ഫ്‌ലോര്‍ / മൈദ – 1 .5 കപ്പ്

3 ഉപ്പ് – ആവശ്യത്തിന്

4 ബട്ടര്‍ / നെയ്യ് – 2 ടേബിള്‍ സ്പൂണ്‍

5 മുട്ട -1

6 വെള്ളം – ആവശ്യത്തിന്

മസാല തയ്യാറാക്കാന്‍ :

7 ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍

8 സവാള – 3 (വലുത് )

9 വെളുത്തുള്ളി – 3 അല്ലി (വലുത്)

10 ഇഞ്ചി – ചെറിയ കഷണം

Also Read : നല്ല പൂപോലെയുള്ള ഇഡലി വേണോ? പഞ്ചസാരകൊണ്ടൊരു പൊടിക്കൈ

11 കറിവേപ്പില – 5 – 10 ഇലകള്‍

12 മുളക് പൊടി – 1/ 2 ടീസ്പൂണ്‍

13 മഞ്ഞള്‍ പൊടി -1/ 4 ടീസ്പൂണ്‍

14 കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍

15 മുട്ട പുഴുങ്ങിയത് – 3 എണ്ണം

തയാറാക്കുന്ന വിധം

മൈദയില്‍ ഉപ്പ്, ബട്ടര്‍,മുട്ട, വെള്ളം എന്നിവ ചേര്‍ത്ത് മാവ് തയാറാക്കുക.

മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക.

എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റിയെടുക്കുക.

അതിലേക്കു 9 മുതല്‍ 14 വരെയുള്ള സാധനങ്ങള്‍ ഇട്ടു വഴറ്റുക.

Also Read : വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോള്‍ കുഴഞ്ഞുപോവുകയും ചീനച്ചട്ടിയില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യാറുണ്ടോ ? ഇതാ തൈരുകൊണ്ടൊരു എളുപ്പവിദ്യ

പഫ്സ് ഷീറ്റ് തയാറാക്കാനായി മാവ് ചെറിയ ഉരുളകളാക്കി എടുക്കുക.

അതില്‍ 6 എണ്ണം പുരിയുടെ വലുപ്പത്തില്‍ പരത്തുക.

അതില്‍ ഓരോന്നിലും ബട്ടര്‍ തേച്ച്, ഒന്നിന് മുകളില്‍ ഒന്നായി വയ്ക്കുക.

പിന്നെ എല്ലാം കൂടി നേരിയതായി പരത്തുക.

അതിനെ ചെറിയ സ്‌ക്വയര്‍ ആയി മുറിക്കുക.
എല്ലാത്തിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക. 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.

പാത്രത്തില്‍ തട്ടുവച്ച് (10 മിനിറ്റ് പ്രീഹീറ്റ്) അതില്‍ പഫ്‌സ് നിരത്തി 30 മിനിറ്റ് ചെറുതീയില്‍ തയാറാക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News