കുടവയറും അമിതവണ്ണവും പമ്പ കടക്കും; ബുള്ളറ്റ് പ്രൂഫ് കോഫി നിസ്സാരനല്ല

bulletproof coffee

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് അമിതവണ്ണവും കുടവയറും. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇത് കുറയാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരട്ടെ ? വെണ്ണയും കോഫിപ്പൊടിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു ഹെല്‍ത്തി കോഫിയായ ബുള്ളറ്റ് പ്രൂഫ് കോഫിയാണ് ഇതിനൊരു പരിഹാരം.

ബുള്ളറ്റ് പ്രൂഫ് കോഫി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാന്‍ ഉപ്പില്ലാത്ത വെണ്ണ 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ എടുക്കുക. ഇവ ഒരു മിക്‌സിയുടെ ജാറില്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് ഒരു ഗ്ലാസ്സ് കോഫിയ്ക്ക് ആവശ്യമായ ചൂടുവെള്ളവും, ആവശ്യത്തിന് ഇന്‍സ്റ്റന്റ് കാപ്പിപ്പൊടിയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.

Also Read : മിനിട്ടുകള്‍ക്കുള്ളില്‍ ഇഞ്ചിഞ്ചായി മരിക്കാം, ബട്ടണ്‍ അമര്‍ത്തിയാല്‍ അറയില്‍ നൈട്രജന്‍ നിറയും; വിവാദമായി സാര്‍ക്കോ സൂയിസൈഡ് പോഡ്

ശരീരത്തില്‍ അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാന്‍ ഈ കോഫി സഹായിക്കും. കാരണം, ബ്രേക്ക്ഫാസ്റ്റിന് പകരമായി കുടിക്കുന്നതാണ് ബുള്ളറ്റ് കോഫി. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരത്തിനുപകരം ഈ കോഫി പതിവാക്കുമ്പോള്‍, വയര്‍ വേഗത്തില്‍ നിറഞ്ഞതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു.

ദീര്‍ഘനേരത്തേയ്ക്ക് വിശപ്പ് തോന്നുകയും ഇല്ല. ഇത് ശരീരഭാരം കുറയ്ക്കാനും, അമിതമായി വണ്ണം വെക്കാതിരിക്കാനും സഹായിക്കും. ഇതിനും ദോഷങ്ങളുണ്ട്. ഈ പാനീയത്തില്‍ പോഷകങ്ങള്‍ വളരെ കുറവാണ്. അതിനാല്‍, അമിതമായി കുടിക്കുന്നതുകൊണ്ട് ശരീരത്തിന് യാതൊരു പ്രയോജനവും ഇല്ല.

കൂടാതെ, സാച്വുറേറ്റഡ് ഫാറ്റും ഇതില്‍ കൂടുതലാണ്. ആയതിനാല്‍, ഒരു കപ്പില്‍ കൂടുതല്‍ കഴിച്ചാല്‍, അമിതവണ്ണത്തിനും, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാനും ഇത് വഴിയൊരുക്കാം.

അതിനാല്‍ മിതമായി കഴിക്കുക. ഈ പാനീയത്തിന്റെ കൂടെ പോഷകങ്ങള്‍ അടങ്ങിയ ആഹാരം ഇടവേളകളില്‍ കഴിക്കാം. ഈ പാനീയം പതിവാക്കും മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News