മായമില്ല ഗുണം കൂടുതലും; മധുരമൂറും ശര്‍ക്കര സിംപിളായി വീട്ടിലുണ്ടാക്കാം

ശര്‍ക്കര പൊതുവേ നമ്മള്‍ കടകളില്‍ നിന്നും വാങ്ങി ഉപയോഗിക്കാറാണല്ലേ പതിവ്. എന്നാല്‍ ഇനി നമുക്ക് നല്ല മധുരമൂറും ശര്‍ക്കര വീട്ടിലുണ്ടാക്കി നോക്കിയാലോ ?

ആവശ്യത്തിന് കരിമ്പ് നന്നായി അടിച്ച് ജ്യൂസ് എടുക്കണം. ഈ ജ്യൂസ് നന്നായി അരിച്ചെടുത്തതിന് ശേഷം ഒരു കട്ടിയുള്ള പാത്രത്തിലേയ്ക്ക് മാറ്റുക.

അതിനുശേഷം ചെറുതീയില്‍ വെച്ച് നന്നായി ചൂടാക്കുക.

ചൂടാക്കുമ്പോള്‍ മുകളിലായി പതകള്‍ പൊങ്ങിവരുന്നത് കാണാം. ഇവ സ്പൂണ്‍ ഉപയോഗിച്ച് കോരിമാറ്റുക. ഈ സമയമെല്ലാം കൈവിടാതെ ഇളക്കി കൊടുക്കൊടുക്കണം.

അവസാനം കരിമ്പിന്‍ ജ്യൂസ് നിറം മാറി, നല്ലപോലെ കുറുകി വരാന്‍ ആരംഭിക്കും.

കുറുകി വന്നതിന് ശേഷം പാകമായോ എന്നറിയാന്‍, തയ്യാറാക്കി കൊണ്ടിരിക്കുന്നതില്‍ നിന്നും കുറച്ച് ശര്‍ക്കരപാവ് എടുത്ത് കൈ കൊണ്ട് ഉരുട്ടി നോക്കുക.

നല്ലപോലെ ഉരുണ്ട് വരുന്നുണ്ട് എന്ന് കണ്ടാല്‍ അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.അതിനുശേഷം എണ്ണതടവിയ ഏതങ്കിലും പാത്രത്തിലേയ്‌ക്കോ, അല്ലെങ്കില്‍, മോള്‍ഡിലേയ്‌ക്കോ ഈ മിശ്രിതം ഒഴിക്കുക.

നല്ലപോലെ തണുത്തതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

Also Read : രാവിലെ ദോശയും അപ്പവും കഴിച്ച് മടുത്തവര്‍ക്കിതാ ഒരു കിടിലന്‍ വെറൈറ്റി ബ്രേക്ക്ഫാസ്റ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News