സിംപിളായി തേങ്ങാപ്പാലുണ്ടാക്കാന്‍ ഒരു ഈസി ടിപ്‌സ്; കേടുപറ്റാതെ സൂക്ഷിക്കാം നാല് ദിവസത്തോളം

തേങ്ങാപ്പാല്‍ ചേര്‍ത്ത കറികള്‍ക്കെല്ലാം ഒരു പ്രത്യേക സ്വാദാണ്. കറികളില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുമ്പോള്‍ കറികറുടെ രുചിയും മണവും കൂടുകയും ചെയ്യും. എന്നാല്‍ തേങ്ങയില്‍ നിന്നും തേങ്ങാപ്പാല്‍ എടുക്കുന്ന കാര്യം കുറച്ച് ബുദ്ധിമുട്ടുള്ളതാണ്.

തേങ്ങാപ്പാല്‍ ഉണ്ടാക്കിയതിന് ശേഷമുള്ള ബാക്കി വന്ന തേങ്ങ ഉണക്കിയെടുത്താല്‍ കോക്കനട്ട് പൗഡര്‍ തയ്യാറാക്കാം. താ‍ഴെ പറയുന്ന രീതിയില്‍ തേങ്ങാപ്പാല്‍ ഉണ്ടാക്കിയാല്‍ നാല് ദിവസം വരെ ഇത് കേടുകൂടാതെ ഇരിക്കും.

ചേരുവകള്‍

തേങ്ങ, ചിരകിയത്- ആവശ്യത്തിന്

ചൂടു വെള്ളം

തയ്യാറാക്കുന്ന വിധം

ചിരവിയ തേങ്ങ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

ഇതിലേയ്ക്ക് അരഞ്ഞ തേങ്ങയുടെ തൊട്ടുമുകളില്‍ നില്‍ക്കുന്ന വിധം ചൂട് വെള്ളം ഒഴിച്ച് രണ്ട് മിനുട്ട് വയ്ക്കുക.

വൃത്തിയുള്ള തുണിയോ ഇഴയടുപ്പം ഉള്ള അരിപ്പയോ ഉപയോഗിച്ച് തേങ്ങ നന്നായി പിഴിഞ്ഞ് മുഴുവന്‍ പാലും എടുക്കണം

ഇത് തണുത്തുകഴിഞ്ഞാല്‍ വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News