രാത്രിയിൽ കഞ്ഞിക്ക് ഉണ്ടാക്കാം ഈ ടേസ്റ്റി ചമ്മന്തി

രാത്രി കഞ്ഞിക്ക് കഴിക്കാൻ ചമ്മന്തി എന്നും അടിപൊളിയാണ്. കറിയൊന്നും ഉണ്ടാക്കാൻ മടിയാണെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കറി കൂടെയാണ് ചമ്മന്തി. വളരെ കുറച്ച് സമയം മതി ചമ്മന്തി ഉണ്ടാക്കാൻ. ഈസിയായി പുളി ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

അവശ്യ സാധനങ്ങൾ:

പച്ചപ്പുളി- വലുത് ഒരെണ്ണം
തേങ്ങ ചിരവിയത്- കാൽ കപ്പ്
പച്ചമുളക്- 4-5 എണ്ണം
ഉപ്പ്- ആവശ്യത്തിന്

Also read:തേങ്ങാ ചമ്മന്തി മടുത്തോ? എങ്കിൽ പപ്പടം കൊണ്ടൊരു ചമ്മന്തി ഉണ്ടാക്കി നോക്കു

ഉണ്ടാക്കുന്ന വിധം:

വൃത്തിയായി കഴുകി ഞെട്ടും നാരും കളഞ്ഞ് ചെറുതായി മുറിച്ച പച്ചപ്പുളിയും തേങ്ങ ചിരകിയതും പച്ചമുളകും ഉപ്പും ചേർത്ത് അരച്ചെടുക്കുക. ആവശ്യത്തിന് മാത്രം വെള്ളം ചേർത്താൽ മതിയാകും. അരച്ചെടുർത്ത ചമ്മന്തിയിലേക്ക് ആവശ്യമെങ്കിൽ പച്ച വെളിച്ചെണ്ണ തൂകാവുന്നതാണ്. നല്ല നാടൻ പച്ച പുളി ചമ്മന്തി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News