ഐക്യരാഷ്ട്രസംഘടനയുടെ കര്‍മ്മസേന പുരസ്‌കാരം ലഭിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനെ(നിപ്മര്‍) അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷം പകര്‍ച്ചേതര വ്യാധികളുടെ മേഖലയിലും സഹായക സാങ്കേതികവിദ്യാ മേഖലയിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് നിപ്മറിനെ യുഎന്‍ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. അരികുവത്കൃതരെ ചേര്‍ത്തുപിടിക്കുന്ന പ്രയത്‌നത്തിന് കേരളത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ:ഹിറ്റായി തിരുവോണം ബമ്പര്‍; വില്‍പ്പന 37 ലക്ഷത്തിലേക്ക്, മുന്നില്‍ പാലക്കാട്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
അരികുവത്കൃതരെ ചേര്‍ത്തുപിടിക്കുന്ന പ്രയത്‌നത്തിന് കേരളത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനാണ് (നിപ്മര്‍) ഐക്യരാഷ്ട്രസംഘടനയുടെ കര്‍മ്മസേന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പകര്‍ച്ചേതര വ്യാധികളുടെ മേഖലയിലും സഹായക സാങ്കേതികവിദ്യാ മേഖലയിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് നിപ്മറിനെ യുഎന്‍ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
ഭിന്നശേഷിയുള്ളവര്‍ക്ക് ലോകോത്തര നിലവാരമുള്ള പുനരധിവാസ സൗകര്യങ്ങളൊരുക്കുന്ന നിപ്മറിനെ തേടിയെത്തുന്ന നേട്ടങ്ങളില്‍ ഏറ്റവും പുതിയതാണ് യുഎന്‍ കര്‍മ്മസേന പുരസ്‌കാരം. രാജ്യത്ത് ആദ്യമായി ഭിന്നശേഷി പുനരധിവാസത്തിന് വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം ഒരുക്കിയ നിപ്മറിനെ ലോകാരോഗ്യ സംഘടനയുടെ സഹായക സാങ്കേതികവിദ്യാ പരിശീലന പരിപാടിയ്ക്കും തിരഞ്ഞെടുത്തിരുന്നു.
ALSO READ:നിപ, എം പോക്സ്; മലപ്പുറത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here