കളമശേരി ബോംബ് സ്ഫോടനം; തിരിച്ചറിയൽ പരേഡിന്‌ നടപടികളാരംഭിച്ചു

കളമശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ ഫോണിൽ പകർത്തിയ അപകട ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷണം.തിരിച്ചറിയൽ പരേഡിന്‌ അന്വേഷണ സംഘം നടപടികളാരംഭിച്ചു.

ALSO READ:മാഹി ബൈപ്പാസ് 2024 ജനുവരി 31ഓടെ പൂര്‍ത്തിയാക്കും
സംഭവ ദിവസം മാർട്ടിനെ കൺവെൻഷൻ വേദിയിൽ കണ്ടവർ അന്വേഷണ സംഘത്തെ അറിയിക്കണമെന്ന് നിർദ്ദേശം. അന്നേദിവസം ഡൊമിനിക്‌ മാർട്ടിനെ കണ്ടതായി ചിലർ പൊലീസിനെ അറിയിച്ചു. മാർട്ടിനെ കണ്ടവരുടെ ലിസ്‌റ്റ്‌ തയ്യാറാക്കുകയാണ്‌ പൊലീസ .കാക്കനാട്ടെ ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡ്‌ നടത്താനാണ്‌ തീരുമാനം. പരേഡിനുള്ള അപേക്ഷ ഉടൻ നൽകും. കൺവൻഷന്‌ എത്തിയവരുടെ പേര്‌, വിലാസം എന്നിവ പൊലീസ്‌ ശേഖരിച്ചു. ഡൊമിനിക്‌ മാർട്ടിന്റെ മൊഴികളും ലഭ്യമായ തെളിവുകളും പൊലീസ്‌വിശദ പരിശോധന നടത്തി.

ALSO READ:‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’… ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News