പ്ലസ് ടു അടക്കമുള്ള പരീക്ഷകളിൽ മാറ്റം വരുത്താൻ ശുപാർശ

സ്കൂൾ പരീക്ഷാ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്താൻ എൻസിഎഫ് ശുപാർശ ചെയ്തു. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരി രംഗൻ അധ്യക്ഷനായ എൻസിഎഫ് കമ്മിറ്റിയുടെ നിർദേശം പൊതുജനാഭിപ്രായത്തിനായി ഉടൻ പ്രസിദ്ധീകരിക്കും.

രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റർവത്കരിക്കാനും നിർദേശമുണ്ട്. 11,12 ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താനാണ് ശുപാർശ. 2023 സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലുള്ള മൂല്യനിർണയത്തിലും വലിയ മാറ്റങ്ങളും എൻ സിഎഫ് ശുപാർശ ചെയ്തു. യുപിഎ സർക്കാരിന്റെ കാലത്ത് 2005-ലാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അവസാനമായി പരിഷ്‍കരിച്ചത്.

വിദ്യാർത്ഥികൾക്ക് നന്നായി എഴുതാൻ സമയവും അവസരവും ലഭിക്കുമെന്ന് ഉറപ്പാക്കാൻ വർഷത്തിൽ രണ്ടു പരീക്ഷകൾ നടത്താനാണ് നിർദേശം. 18 വർഷത്തിന് ശേഷം വരുന്ന പുതിയ പാഠ്യപദ്ധതി അംഗീകാരത്തിനും അന്തിമരൂപീകരണത്തിനുമായി കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. അതോടൊപ്പം 9,10 ക്ലാസുകളുടെ ഘടനയിലും പരീക്ഷ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് ഒഴിവാക്കാനാണ് പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News