റെക്കോഡിട്ട് സാങ്കേതിക സര്‍വ്വകലാശാലയും! 19 ദിവസത്തില്‍ പരീക്ഷാഫലം

കാലിക്കറ്റ്, മഹാത്മാഗാന്ധി സര്‍വ്വകലാശാലകള്‍ക്ക് പിന്നാലെ റെക്കോര്‍ഡ് വേഗത്തില്‍ എ പി ജെ അബ്ദുല്‍ കലാം ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന അവസാന സെമസ്റ്റര്‍ ബി ഡെസ്, ബി ആര്‍ക്, ബി എച്ച് എം സി ടി പ്രോഗ്രാമുകളുടെയും ഫലം നാളെ (ബുധനാഴ്ച) പ്രസിദ്ധീകരിക്കും. കേവലം 19 ദിവസത്തിലാണ് ഒന്നര ലക്ഷത്തോളം വരുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തി ഫലം പ്രസിദ്ധീകരിക്കാന്‍ സര്‍വ്വകലാശാലക്ക് സാധിച്ചത്- മന്ത്രി അറിയിച്ചു.

ALSO READ:എംവി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; ‘ഇനി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍’

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

കാലിക്കറ്റ്, മഹാത്മാഗാന്ധി സര്‍വ്വകലാശാലകള്‍ക്ക് പിന്നാലെ റെക്കോര്‍ഡ് വേഗത്തില്‍ എ പി ജെ അബ്ദുല്‍ കലാം ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന അവസാന സെമസ്റ്റര്‍ ബി ഡെസ്, ബി ആര്‍ക്, ബി എച്ച് എം സി ടി പ്രോഗ്രാമുകളുടെയും ഫലം നാളെ (ബുധനാഴ്ച) പ്രസിദ്ധീകരിക്കും.
കേവലം 19 ദിവസത്തിലാണ് ഒന്നര ലക്ഷത്തോളം വരുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തി ഫലം പ്രസിദ്ധീകരിക്കാന്‍ സര്‍വ്വകലാശാലക്ക് സാധിച്ചത്.
സര്‍വ്വകലാശാലയുടെ ആറാമത് ബി. ടെക് ബാച്ചിന്റെയും, ബി ഡെസ്, ബി ആര്‍ക്, ബി എച്ച് എം സി ടി പ്രോഗ്രാമുകളുടെയും ഫലപ്രഖ്യാപനമാണ് ബുധനാഴ്ച നടക്കുക. ഇരുപത്തേഴായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ബി. ടെക് പരീക്ഷ എഴുതിയത്.
മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ പൂര്‍ത്തീകരിച്ച അധ്യാപകര്‍ക്കും ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം ക്യാമ്പ് ഓഫീസര്‍മാര്‍ക്കും പരീക്ഷാവിഭാഗത്തിലെ ജീവനക്കാര്‍ക്കും ഏകോപനച്ചുമതല നിര്‍വ്വഹിച്ച വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പരീക്ഷ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ അടങ്ങിയ സര്‍വ്വകലാശാലാ നേതൃത്വത്തിനും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
ഫലപ്രഖ്യാപനം സര്‍വകലാശാല യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും തത്സമയം കാണാന്‍ സര്‍വ്വകലാശാല അവസരമൊരുക്കിയിട്ടുണ്ട്.
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് എന്നിവ ഫലപ്രഖ്യാപന ദിവസംതൊട്ട് പോര്‍ട്ടലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ALSO READ:മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വിഷ്ണുവിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News