ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം വിളയാട്ടം; പ്രീ സെയിലിൽ റെക്കോർഡ് കളക്ഷൻ നേടി ദളപതി വിജയുടെ ദി ഗോട്ട്

ദളപതി വിജയ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം എകെഎ ദി ഗോട്ടിന് അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ചത് റെക്കോർഡ് തുക. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 5 നാണ് റിലീസിനെത്തുന്നത്.

Also Read: വെറും 30 മിനുട്ട് മതി, നല്ല രുചിയൂറും പോര്‍ക്ക് ബിരിയാണി റെഡി

അഡ്വാൻസ് ബുക്കിങ്ങാരംഭിച്ച് 12 മണിക്കൂറിനുള്ളിൽ 25 കോടി രൂപയാണ് ചിത്രം നേടിയത്. തമിഴ് ഫിലിം ഇൻഡസ്ട്രിയിൽ അഡ്വാൻസ് ബുക്കിങ്ങാരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 2024 ൽ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് റെക്കോർഡ് ഓപ്പണിങ്ങ് ആയിരിക്കും ലഭിക്കുക. പ്രീ സെയിൽ അവസാനിക്കുമ്പോൾ തന്നെ വേൾഡ് വൈഡ് 75 കോടി രൂപ ചിത്രം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ചാറ്റുകളെയും ഇഷ്ടമുള്ള പോലെ വേർതിരിക്കാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്

തമിഴ് ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ അഡ്വാൻസ് ബുക്കിങ്ങ് ലഭിച്ച ചിത്രത്തിന്, ആദ്യ ദിനം റെക്കോർഡ് നമ്പർ ഷോകളാണുള്ളത്. അത് കൊണ്ട് തന്നെ തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ്ങ് കളക്ഷനായിരിക്കും ഗോട്ടിന് ലഭിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

വെങ്കട് പ്രഭുവിന്റെ കഥയിൽ ദളപതി വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പ്രഭു ദേവ, പ്രശാന്ത്, ജയറാം, സ്നേഹ, മോഹൻ, ലൈല, അജ്മൽ അമീർ, മീനാക്ഷി ചൌധരി, യോഗി ബാബു, പ്രേംജി അമരൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർത്ഥ നുനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News