റിലീസിന് മുൻപ് റെക്കോർഡുകൾ തകർത്ത് ലിയോ; അഡ്വാൻസ് ബുക്കിങ്ങിലൂടെ ഇതുവരെ സ്വന്തമാക്കിയത് 160 കോടി

റിലീസിന് മുൻപ് തന്നെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി വിജയ് ചിത്രം ലിയോ. ഇതിനോടകം തന്നെ ലിയോ 160 കോടി രൂപ നേടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ 100 കോടി കളക്ഷൻ സ്വന്തമാക്കി എന്നത് റെക്കോര്‍ഡാണ്.

Also read:“ന്യൂസ്‌ ക്ലിക്കിൽ നടന്ന റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും ആസൂത്രിതം”: വെളിപ്പെടുത്തലുമായി പരഞ്ജോയ് ഗുഹ തക്കൂർത്ത

ഇതിനകം ഇന്ത്യയിൽ നിന്ന് തന്നെ റിലീസിന് മാത്രം ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ നേടിയത് 90 കോടി രൂപയും വിദേശത്ത് നിന്ന് 73 കോടി രൂപയുമാണ്. ഇന്ന് ഇന്ത്യയില്‍ മാത്രം 100 കോടി തികയും എന്നാണ് പ്രതീക്ഷ. റിലീസിന് മുൻപ് തന്നെ ഒരുപക്ഷെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ലിയോ 200 കോടി രൂപ നേടാനും സാധ്യതയുണ്ട്.

Also read:പലസ്തീന്‌ നേരെയുളള ഇസ്രയേലിന്റെ കൂട്ടക്കുരുതി; മുതലക്കണ്ണീരുമായി പ്രധാനമന്ത്രി

സിനിമയ്ക്ക് തമിഴ്‍നാട്ടില്‍ മാത്രം 50 കോടിയിലധികം നേടിയിട്ടുണ്ട്. പുലര്‍ച്ച നാലിനുള്ള ഫാൻസ് ഷോ തമിഴ്‍നാട്ടില്‍ ഉണ്ടാകില്ല എന്ന് വ്യക്തമായപ്പോള്‍ ഞെട്ടിക്കുന്ന അഡ്വാൻസ് ബുക്കിംഗ് കളക്ഷനാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. ലിയോ കേരളത്തിലും റിലീസ് ദിവസത്തെ കളക്ഷനില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News