സംസ്ഥാനത്ത് റെക്കോര്‍ഡിട്ട് സ്വര്‍ണ്ണം

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ സര്‍വകാല റെക്കോര്‍ഡ്. ആദ്യമായി സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 43000 രൂപ കടന്നു. വെള്ളിയാഴ്ച 43040 രൂപയ്ക്കാണ് ഒരു പവന്‍ 22കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില്‍പ്പന നടക്കുന്നത്. വെള്ളിയാഴ്ച മാത്രം ഒരു പവന് 200 രൂപയാണ് കൂടിയത് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം 42,840 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് 42,880 രൂപയിലുണ്ടായിരുന്നതായിരുന്നു ഇത് വരെയുള്ള റെക്കോര്‍ഡ്.

അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സുചനകള്‍ വന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതാവസ്ഥയാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമായി സംസ്ഥാനത്ത് സ്വര്‍ണ്ണത്തില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നതും വിലവര്‍ദ്ധനവിന് കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News