‘പണം പോട്ടെ പവർ വരട്ടെ..’; വില കുതിച്ചുയർന്നപ്പോഴും അക്ഷതൃതീയയ്ക്ക് സംസ്ഥാനത്ത് റെക്കോർഡ് സ്വർണവില്പന

Gold Price

സ്വർണ്ണവില കുതിച്ചുയർന്നിട്ടും അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോർഡ് സ്വർണ്ണവില്പ്പന. ഭീമ ജ്വല്ലറിയുടെ തിരുവനന്തപുരം ഷോറൂമിൽ മാത്രം സ്വർണം വാങ്ങാൻ എത്തിയത് നൂറു കണക്കിന് പേർ. രാത്രി 12 മണി വരെയാണ് ഷോറൂം പ്രവർത്തിച്ചത്. ഇന്നലെ കേരളത്തിൽ സ്വർണ്ണത്തിന് പവന് 53600 രൂപ. എന്നാൽ അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങാൻ എത്തിയവർക്ക് ഈ റെക്കോർഡ് സ്വർണ്ണവിലയൊന്നും പ്രശ്നമായിരുന്നില്ല.

Also Read: ഫാക് കുറുബ പദ്ധതി; ഒമാനിൽ ഈ വർഷം ജയിൽ മോചിതരായവരിൽ വർധനവ്

കേരളത്തിൽ ഇന്നലെ മാത്രം നടന്നത് റെക്കോർഡ് സ്വർണ്ണവിലപ്പനയാണ് . തിരുവനന്തപുരത്തെ ഭീമ ഷോറൂമിൽ മാത്രം നൂറുകണക്കിനാളുകളാണ് സ്വർണ്ണം വാങ്ങാനായി എത്തിയത്. രാവിലെ മുതൽ ആരംഭിച്ച കച്ചവടം രാത്രി 12 മണി വരെ നീണ്ടു. അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകും എന്ന വിശ്വാസമാണ് ഈ ദിനം തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്ന് സ്വർണം വാങ്ങാനെത്തിയവരും പറയുന്നു.

Also Read: ‘ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി നിലംതൊടില്ല, നീതിബോധം സിരകളിൽ കത്തിപ്പടർന്ന വിധികർത്താക്കളുടെ പിൻമുറക്കാർ ഇന്നും രാജ്യത്തിൻ്റെ നീതിപീഠം കാക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടെന്നത് സന്തോഷം’: കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News