എക്സിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്; ഇലോൺ മസ്ക്

ട്വിറ്ററിന്റെ പേര് മാറ്റിയതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവെന്ന് ഇലോൺ മസ്ക്. പുതിയതായി എക്‌സിലേക്ക് 54.15 കോടിയിലേറെ ഉപഭോക്താക്കൾ എത്തി എന്നാണ് മസ്ക് ട്വിറ്റ് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ പേരിലെ മാറ്റവും ലോ​ഗോയും വിവാദത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് മസ്കിന്റെ മറുപടി. എക്സ് എന്ന പേരിലും അതെ അക്ഷരത്തിന്റെ ലോ​ഗോയിലുമാണ് ട്വിറ്റർ ആപ്പ് ഇപ്പോൾ ലഭ്യമാകുന്നത്.

ALSO READ: ബിജെപിയുടേത് വർഗീയ രാഷ്ട്രീയം; എം എ ബേബി

അതേസമയം ത്രെഡ്സിന് അതിന്റെ പകുതിയോളം ഉപയോക്താക്കൾ കുറഞ്ഞതായി മെറ്റാ തലവൻ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ആപ്പായിരുന്നു ത്രെഡ്സ്. ഇതൊരു സാധാരണ സ്ഥിതിയാണെന്നായിരുന്നു സക്കർബർഗിന്റെ പ്രതികരണം. പുതിയ ഫീച്ചറുകൾ ആപ്പിൽ ചേർത്തിരിക്കുന്നതിനാൽ വൈകാതെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സക്കർബർഗ് പറഞ്ഞു.

ALSO READ: നൗഷാദ് നിരന്തരം ഉപദ്രവിക്കുമായിരുന്നു ;വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി

ആളുകളെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെ ആകർഷിക്കുന്നതിനായി കൂടുതൽ “റെറ്റൻഷൻ-ഡ്രൈവിംഗ് ഹുക്കുകൾ” ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് പറഞ്ഞു.‌‌‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News