കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മഹാമാരിയുടെ കാലത്തെ വെല്ലുവിളികള്‍ക്കുശേഷം അസാധാരണമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കേരളം. കണക്കുകള്‍ പ്രകാരം കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ:കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള ഡി കെ ശിവകുമാറിന്റെ ആരോപണം; കേരളത്തിൽ ഒരിക്കലും നടക്കാത്തതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

മഹാമാരിയുടെ കാലത്തെ വെല്ലുവിളികള്‍ക്കുശേഷം അസാധാരണമായ തിരിച്ചുവരവ് നടത്തി കേരളം. കണക്കുകള്‍ പ്രകാരം കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
കോവിഡിന് മുമ്പുള്ള കണക്കുകളെ മറികടന്ന് 2023-ല്‍, 2.25 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 നെ അപേക്ഷിച്ച് 2022ല്‍, സന്ദര്‍ശകരുടെ വരവില്‍ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2022 നെ അപേക്ഷിച്ച് 17% വര്‍ദ്ധനവോടെ 2023 ട്രെന്‍ഡ് തുടര്‍ന്നു. ഈ കണക്കുകള്‍ കേരളത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം വ്യവസായത്തിന്റെ യഥാര്‍ത്ഥ കഥ പറയുന്നു.

ALSO READ:കൈക്കൂലി പരാതി; കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ കൂട്ട നടപടി; തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News