ടി20യില്‍ രോഹിതിന് റെക്കോര്‍ഡ്

150 അന്താരാഷ്ട്ര മത്സരം ടി20യില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം കരസ്ഥമാക്കി രോഹിത് ശര്‍മ. അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങിയതോടെയാണ് റെക്കോര്‍ഡ് നേട്ടം രോഹിത് സ്വന്തമാക്കിയത്. ടി20യില്‍ നിന്ന് പതിനാല് മാസം വിട്ടുനിന്നിട്ടും രോഹിത് 150 മത്സരങ്ങളുടെ ഭാഗമായി.

Also Read: കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

134 മത്സരം കളിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും 128 മത്സരങ്ങള്‍ ജോര്‍ജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 116 മത്സരങ്ങളുമായി വിരാട് കോഹ്‌ലി 11-ാം സ്ഥാനത്താണ്. 2007ല്‍ ഇന്ത്യയ്ക്ക് വേണ്ടി ടി20 യില്‍ അരങ്ങേറ്റം കുറിച്ച രോഹിതിന് 17 വര്‍ഷത്തിനടുത്ത് നീണ്ടുനിന്ന കരിയറാണുള്ളത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍(182 ) നേടിയതിന്റെ റെക്കോര്‍ഡും രോഹിതിന്റെ പേരിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News