ഇത്തവണയും പതിവ് തെറ്റിച്ചില്ല; ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 230.47 കോടിയുടെ മദ്യം

മദ്യവില്‍പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം. ക്രിസ്മസിന് മാത്രം കേരളം കുടിച്ചു തീര്‍ത്തത് 230.47 കോടിയുടെ മദ്യമാണ്. മൂന്ന് ദിവസം കൊണ്ട് വെയര്‍ ഹൗസ് വില്‍പ്പന ഉള്‍പ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 210. 35 കോടി രൂപയായിരുന്നു.

ALSO READ:  ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യംവെച്ച് ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി

ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ക്രിസ്മസ് തലേന്ന് ഔട്ട്ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. ചാലക്കുടിയിലാണ് ക്രിസ്മസ് തലേന്ന് ഏറ്റവും കൂടുതല്‍ രൂപയുടെ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്. ചങ്ങനാശ്ശേരി ബെവ്കോ ഔട്ട്ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

ALSO READ: ബത്‌ലഹേമില്‍ മാത്രമല്ല ഇങ്ങ് ഇന്ത്യയിലും ഒരിടം മൂകമാണ്; സമാധാനം സ്ഥാപിക്കാന്‍ ഇനി എത്രനാള്‍?

ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 23 ന് ഈ വര്‍ഷം 84.04 കോടി രൂപ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 75.41 കോടി രൂപ മദ്യവില്‍പ്പനയാണ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News