റെക്കോര്‍ഡ് വില്‍പ്പന; ഇലക്ട്രിക് വാഹന വിപണിയില്‍ അമേരിക്കയില്‍ വന്‍ കുതിച്ചുച്ചാട്ടം

ഇലക്ട്രിക് വാഹന വിപണിയില്‍ അമേരിക്കയില്‍ വന്‍ കുതിച്ചുച്ചാട്ടമെന്ന് റിപ്പോര്‍ട്ട്. യു എസില്‍ 2023 ലെ ആദ്യ 11 മാസങ്ങളില്‍ റെക്കോര്‍ഡ് ഇ വി വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. 2023 അവസാനിക്കുമ്പോള്‍ അമേരിക്കക്ക് ഇലക്ട്രിക് വാഹന വിപണിയില്‍ വമ്പന്‍ നേട്ടം ഉണ്ടായേക്കുമെന്നാണ് വിവരം. റെക്കോര്‍ഡ് വില്‍പ്പന നടന്നതിനാല്‍ അമേരിക്കയിലെ ഇ വി വാഹന വില്‍പ്പന ആദ്യമായി 10 ലക്ഷം കടന്നു.

READ ALSO:കേരളത്തിലെ വികനസനത്തിനൊപ്പം നില്‍ക്കാന്‍ യുഡിഎഫ് തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ നാഷണല്‍ ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (നാഡ) കണക്കുകള്‍ പ്രകാരം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ (ബിഇവി) വില്‍പ്പന 1,007,984 യൂണിറ്റായിരുന്നു. പ്രതിവര്‍ഷം 50.7 ശതമാനത്തിന്റെ ഗണ്യമായ വര്‍ധനവാണിത്. സബ്സിഡികളും പുതിയതോ അപ്ഡേറ്റ് ചെയ്തതോ ആയ മോഡലുകളുടെ വരവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയെ പിന്തുണക്കുന്നു.

അതേസമയം ടെസ്ല യു എസിലെ മുന്‍നിര ഇലക്ട്രിക്് കമ്പനിയായി തുടരുമ്പോള്‍ ഹ്യൂണ്ടായ്, കിയ, റിവിയന്‍, ലൂസിഡ്, മെഴ്സിഡസ് ബെന്‍സ്, ഫോര്‍ഡ്, ജിഎം തുടങ്ങിയ മറ്റ് കമ്പനികളും യുഎസിലെ ഇവി സെഗ്മെന്റില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ ശ്രമിക്കുന്നതായാണ് വിവരം.

READ ALSO:കെ ജി എഫ് മൂന്നാം ഭാഗം വരുന്നു, നടൻ യാഷ് തന്നെ പക്ഷെ സംവിധായകനിൽ മാറ്റം? പ്രതികരിച്ച് പ്രശാന്ത് നീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News