‘അടിയെന്നൊക്കെ പറഞ്ഞാല്‍ അടിയോടടി’; മുംബൈക്ക് തൊട്ടതെല്ലാം പിഴച്ച ദിവസം; ഉദിച്ചുണര്‍ന്ന് സണ്‍റൈസേഴ്‌സ്

വന്നവനും നിന്നവനും പോയവനുമെല്ലാം കണക്കിന് അടിവാങ്ങി കൂട്ടി. മത്സരത്തിനിടെ ഡാമേജ് വന്ന ബോള്‍ മാറിയപ്പോള്‍ കമന്റിറി ബോക്‌സില്‍ നിന്നും വന്ന ഒരു കമന്റ് ബോളിന് വരെ മടുത്തു കാണുമെന്നായിരുന്നു. അമ്മാതിരിയായിരുന്നു മുംബൈ ഇന്ത്യന്‍സ് ബോളര്‍മാര്‍ അടിമേടിച്ചു കൂട്ടിയത്. അടിയെന്നൊക്കെ പറഞ്ഞാല്‍ അടിയോടടി. 18 സിക്‌സറുകളാണ് ഹൈദരബാദ് ബാറ്റര്‍മാര്‍ പറത്തിയത്. 19 ബൗണ്ടറികള്‍ അതിനു പുറമേ. ബാറ്റര്‍ മാര്‍ ഒന്നിച്ചു നിന്ന് താണ്ഡവാമാടിയപ്പോള്‍ രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ പിറന്നത് ഐ പി എല്ലിന്റെ ചരിത്രത്തില്‍ 277 റണ്‍സെന്ന ടോപ് ടീം ടോട്ടല്‍.

ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ ട്രാവിസ് ഹെഡ് തുടങ്ങി വെച്ച വെടിക്കെട്ട് അഭിഷേക് ശര്‍മ്മയും ഐയ്ഡന്‍ മാര്‍ക്രമും ഹെയ്ന്റിച് ക്ലാസെനും ഏറ്റെടുത്തു. മായങ്ക് അഗര്‍വാള്‍ മാത്രമാണ് ഹൈദരബാദ് ബാറ്റിംഗ് നിരയില്‍ തിളങ്ങാതെ പോയത്. 18 പന്തിലായിരുന്നു ഹെഡിന്റെ അര്‍ധസെഞ്ചുറി നേട്ടം. 24 പന്തില്‍ 62 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. 16 പന്തില്‍ അര്‍ധസെഞ്ചുറിയുമായി അഭിഷേക് ശര്‍മ്മയും കളത്തില്‍ തകര്‍ത്താടി. 23 പന്തില്‍ 63 റണ്‍സെടുത്ത ശേഷമായിരുന്നു അഭിഷേക് ശര്‍മ്മ കളംവിട്ടത്. പിറകെ എത്തിയ എയ്ഡന്‍ മാര്‍ക്രം 28 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ 34 പന്തില്‍ 80 റണ്‍സ് ഹെന്റിച്ച് ക്ലാസന്‍ അടിച്ചു കൂട്ടി.

Also Read: ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

12 ന് മുകളില്‍ ഇക്കണോമി റേറ്റിലാണ് എല്ലാ മുംബൈ ബോളര്‍മാരും അടിമേടിച്ച് കൂട്ടിയത്. മുംബൈയ്ക്കായ് അരങ്ങേറ്റം കുറിച്ച ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 താരം ക്വെന മഫാകയാണ് മുംബൈ ബോളിങ് നിരയില്‍ ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്. നാല് ഓവറില്‍ 66 റണ്‍സായിരുന്നും മഫാക വഴങ്ങിയത്. ജെറാള്‍ഡ് കോട്‌സ് നാല് ഓവറില്‍ 57 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 46 റണ്‍സും വഴങ്ങി. ബുംമ്ര നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി.

രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മിന്നും തുടക്കം മുംബൈയ്ക്ക് നല്‍കിയപ്പോള്‍ റണ്‍ മലകയറ്റം മികച്ച രീതിയിലാണ് മുംബൈ ആരംഭിച്ചത്. ഇടവേളകളില്‍ ഓരോരുത്തരായി മടങ്ങുമ്പോഴും അര്‍ധസെഞ്ച്വറി നേടിയ തിലക് ശര്‍മ്മയുടെ ബാറ്റിംഗ് മുംബൈയക്ക് ജീവന്‍ നല്‍കിയിരുന്നു. എന്നാല്‍ തൊട്ടതെല്ലാം പിഴച്ച ദിവസത്തില്‍ നിശ്ചിത ഓവറില്‍ 246ല്‍ മുംബൈയ്ക്ക് കളി അവസാനിപ്പിക്കേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News