എനിക്ക് എന്നെ കുറിച്ച് നല്ല മതിപ്പുണ്ട്; നസ്‌ലെനായി ഫഹദും മമിതയായി നസ്രിയയും: വീഡിയോ വൈറൽ

‘പ്രേമലു’ സ്റ്റൈലില്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫഹദും നസ്രിയയും. സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ്‌ എഡി ചിത്രം പ്രേമലുവിലെ ഹിറ്റ്‌ ഡയലോഗിനെയും പാട്ടിനെയും സ്ക്രീനില്‍ അനുകരിച്ചുകൊണ്ടാണ് താരജോഡികള്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ നേർന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഫഹദിന്റെയും നസ്രിയയുടെയും ഈ വീഡിയോ.

ALSO READ: റോമിൽ പൊട്ടിപ്പുറപ്പെട്ട പ്രണയ വിപ്ലവമാണ് ഇന്ന് ലോകം പ്രണയദിനമായി ആഘോഷിക്കുന്നത്…

നസ്‌ലെന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ ഇനി ഇന്ദിരയും നർഗീസും ഇല്ല; അതും വെട്ടി കേന്ദ്രം

അജ്മൽ സാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും കലാ സംവിധാനം വിനോദ് രവീന്ദ്രനും കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണനും മേക്കപ്പ് റോണക്സ് സേവ്യറും ആക്ഷൻ ജോളി ബാസ്റ്റിനും ആണ്. ശ്രീജിത്ത് ഡാൻസിറ്റി കൊറിയോഗ്രഫിയും സേവ്യർ റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറായും എഗ് വൈറ്റ് വിഎഫ്എക്സ് വി എഫ് എക്സും നിർവഹിച്ചു. ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News