നിയമന തട്ടിപ്പ് കേസില്‍ ഹരിദാസനെ പ്രതി ചേര്‍ത്തു. കേസില്‍ ഹരിദാസന്‍ നാലാം പ്രതിയും കെ പി ബാസിത് അഞ്ചാം പ്രതിയുമാണ്.
സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് പരിസരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് താന്‍ പറഞ്ഞത് നുണയാണെന്ന് ഹരിദാസന്‍ കുറ്റസമ്മതം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പത്തനംതിട്ടയില്‍ അഖില്‍ മാത്യു വിവാഹ ചടങ്ങിന് പങ്കെടുക്കുന്ന കൈരളി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്.
READ ALSO:അഖില്‍ മാത്യു നല്‍കിയ പരാതി; അന്വേഷണം ഗൂഢാലോചനയിലേക്ക്
അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് പരിസരത്ത് വച്ച് ആര്‍ക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ഹരിദാസന്റെ മൊഴികളിലെ വൈരുധ്യങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൈരളി ന്യൂസ് പത്തനംതിട്ടയിലെ വിവാഹ ചടങ്ങിലെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ഇതിന് പിന്നാലെ ഹരിദാസന്‍ വീണ്ടും മൊഴി മാറ്റി. തിരുവനന്തപുരത്ത് വെച്ച് പണം നല്‍കിയെന്നും എന്നാലത് വാങ്ങിയത് അഖില്‍ മാത്യു ആണോയെന്ന് അറിയില്ല, കണ്ണിന് കാഴ്ചയില്ല, സമയം ഓര്‍മയില്ല എന്നൊക്കെയായിരുന്നു ഹരിദാസന്റെ വിശദീകരണം. ഹരിദാസനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യങ്ങള്‍ വരിയായി പുറത്തുവന്നത്.
READ ALSO:നിയമനത്തട്ടിപ്പ് കേസ്; ബാസിത് അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here