നിയമന തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സജീവനെ പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ആയിരിക്കും കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അഖില്‍ സജീവനെ എത്തിച്ചു തെളിവെടുപ്പ് നടത്തുക. അതേസമയം ബിജെപി നേതാവ് രാജേഷും ചേര്‍ന്ന് അഖില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഈ കാര്യത്തിലും പൊലീസ് വിശദമായി അന്വേഷണം നടത്തും.
സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് അഖിലിനെ വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. യുവമോര്‍ച്ച നേതാവ് രാജേഷ് പ്രതിയായ സ്പൈസസ് ബോര്‍ഡ് ജോലി തട്ടിപ്പ് കേസിലും അഖില്‍ പ്രതിയാണ്. ആരോഗ്യവകുപ്പില്‍ നിയമനം വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ കന്റോണ്‍മെന്റ് പൊലീസും അഖിലിനെ ചോദ്യം ചെയ്യും.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമായ വര്‍ത്തയെന്ന് ബോധ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ആദ്യത്തേതോ ഒടുവിലത്തേതോ ആയ ഗൂഢാലോചനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനയ്ക്ക് പിന്നില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായി.
Also Read : മല്ലുട്രാവലർക്ക് ജാമ്യമില്ല; ലൈംഗികാതിക്രമ കേസില്‍ ഷാക്കിറിന് തിരിച്ചടി
സൂത്രധാരനെ കയ്യോടെ പിടികൂടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് ആരോഗ്യ വകുപ്പ്. നിപ്പ നേരിടുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നും ആരോഗ്യമന്ത്രിക്കെതിരെ ഇല്ലാത്ത കഥ വച്ചാണ് ആരോപണം ഉന്നയിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here