ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം; സംവരണസീറ്റ് ജനറൽ വിഭാഗത്തിലേക്ക് മാറ്റാമെന്ന് യു.ജി.സി

സംവരണ സീറ്റ് ഒഴിഞ്ഞുകിടന്നാൽ ജനറൽ വിഭാഗത്തിലേക്ക് മാറ്റാമെന്ന് യു.ജി.സി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലെ പട്ടിക ജാതി, പട്ടിക വര്‍​ഗ, ഒബിസി സംവരണ സീറ്റുകളില്‍ ആളില്ലെങ്കില്‍ പൊതുവിഭാ​ഗത്തിന് മാറ്റാമെന്ന മാര്‍​ഗനിര്‍ദേശവുമായി യുജിസി. ഡിസംബര്‍ അവസാനവാരം പുറത്തിറക്കിയ മാര്‍​ഗനിര്‍ദേശങ്ങള്‍ പൊതുജനാഭിപ്രായത്തിനായി വിട്ടിരിക്കുകയായിരുന്നു. അഭിപ്രായം അറിയിക്കാനുള്ള കാലാവധി ഞായറാഴ്ചവരെയായിരുന്നു.

‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം: പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്‌ പൂട്ടിക്കുമെന്ന്‌ സംഘപരിവാർ

സാ​ധാരണയായി സംവരണ തസ്തികകള്‍ പൊതു വിഭാ​ഗക്കാര്‍ക്ക് നല്‍കാറില്ല. എന്നാല്‍, ഗ്രൂപ്പ് എ തസ്തികകളിൽ പൊതുതാല്‍പ്പര്യം കണക്കിലെടുത്ത്, സർവകലാശാലയ്ക്ക് സംവരണം ഒഴിവാക്കാമെന്നാണ്‌ മാര്‍​ഗനിര്‍ദേശത്തിലുള്ളത്‌. വിദ്യാഭ്യാസ മന്ത്രാലയത്തിന്‌ ഇതിനുള്ള ശുപാർശ സമർപ്പിക്കണം. അതേസമയം, സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിന് തന്നെ ഗ്രൂപ്പ് സി, ഡി തസ്തികകളുടെ സംവരണം ഒഴിവാക്കാവുന്നതാണ്. കേന്ദ്ര സർവകലാശാലകൾ, കൽപ്പിത സർവകലാശാലകൾ, കേന്ദ്ര സർക്കാരിനോ യുജിസിക്കോ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം മാർഗനിർദേശങ്ങൾ ബാധകമായിരിക്കും.

സംവരണം അട്ടിമറിക്കാനുള്ള വഴിയൊരുക്കലെന്ന് അധ്യാപക-വിദ്യാർഥിസംഘടനകൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News