ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രം; നിർദേശവുമായി സർക്കാർ

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനത്തിന് പണം ഈടാക്കുന്നത് തടയാൻ നീക്കവുമായി സർക്കാർ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നിയമനം നടത്താവൂ എന്നാണ് സർക്കാർ നിർദേശം. സ്കൂൾ മാനേജര്‍മാര്‍ക്ക് നേരിട്ട് തന്നെ സർക്കാർ ഇക്കാര്യത്തിൽ നിർദേശം നൽകി. ഇതുവഴി മാനേജ്‌മെന്റുകളുടെ താല്പര്യ പ്രകാരമുള്ള നിയമനങ്ങൾ തടയാനാകും.

ALSO READ:കോൺഗ്രസ് പുനഃസംഘടന; രാജിഭീഷണിയുമായി കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. ഇത് നടപ്പാക്കാതെ 2018 നവംബർ 18 മുതൽ നിയമിച്ചവർക്ക് നിയമനാനുമതി നൽകരുത്. ഇതേത്തുടർന്നാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നടത്താനും പുതിയ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യാനും ഉത്തരവിറക്കിയത്.എയ്ഡഡ് സ്കൂൾ നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്.

ALSO READ:പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ; നീക്കം സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്ന്

സ്കൂൾ മാനേജ്മെന്റിന് ഇഷ്ടാനുസരണം നിയമനം നടത്താനാകില്ലെന്ന് മാനേജർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിയമനങ്ങൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് പട്ടിക നൽകും. ഈ പട്ടികയിൽ നിന്നും മാത്രമേ സ്ഥിരനിയമനം നടത്താനാകു. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് മാനേജർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നൽകണം. ഈ പട്ടികയ്ക്ക് സ്ഥിരീകരണം ലഭിച്ചശേഷം മാത്രമേ നിയമന ഉത്തരവ് നൽകാവൂ എന്നും നിർദ്ദേശിച്ചു. എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണ് സർക്കാറിന്റെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News