കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്‌പിന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികയിലേക്ക് ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. 720 രൂപയാണ് പ്രതിദിന വേതനാടിസ്ഥാനം. ഇന്റർവ്യൂ ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക്ആണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒർജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ALSO READ:‘ഞാൻ മുസ്‌ലിം, രണ്ടുകുറി കുഞ്ഞാലി’; സോഷ്യൽമീഡിയയിൽ ചർച്ചയായി സച്ചിദാനന്ദന്റെ കവിത
കൂടാതെ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ 2023 -2024 അധ്യയന വർഷത്തേക്ക് ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ഫെബ്രുവരി എട്ടിന് രാവിലെ 10 .30 മുതൽ ആണ് ഇന്റർവ്യൂ. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പൽ ചേമ്പറിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യതയില്ലാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കുന്നതാണ്. 0490 2346027 എന്നീ നമ്പറിലോ brennencollege@gmail.com മെയിൽ ഐഡിയിലോ സംശയങ്ങൾക്ക് ബന്ധപ്പെടാം.
ALSO READ: ഗ്യാന്‍വാപ്പി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയത് ഏറെ വേദനാജനകം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here