ഉത്തരാകാശി രക്ഷാദൗത്യത്തില്‍ പ്രതിസന്ധി; ഡ്രില്ലിംഗ് മെഷീന്‍ കേടായി

ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഡ്രില്ലിംഗ് മെഷീന്‍ കേടായി. ഇതോടെ രക്ഷാദൗത്യം പ്രതിസന്ധിയിലായിരിക്കുകയാണ്.

ALSO READ: സിനിമാ നിർമാണ രംഗത്തേക്ക് കാൽവെച്ച് വി എ ശ്രീകുമാര്‍; ലോഗോ പ്രകാശനം ചെയ്‌ത്‌ മോഹൻലാൽ

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ അകപ്പെട്ട് പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. തൊഴിലാളികളുടെ അടുത്തെത്താന്‍ അഞ്ചു  മീറ്റര്‍ മണ്ണുകൂടി മാറ്റിയാല്‍ മതിയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നത്. തൊഴിലാളികള്‍ക്ക് പുറത്തേക്ക് വരാനായി വീതിയുള്ള പൈപ്പുകളാണ് മണ്‍കൂമ്പാരത്തിനിടയിലൂടെ അകത്തേക്ക് തള്ളിവിടുന്നത്. ഒരു മണിക്കൂറില്‍ മൂന്നു മീറ്ററോളം മണ്ണാണ് ഡ്രില്‍ ചെയ്ത് പൈപ്പ് കടത്തിവിട്ടു കൊണ്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News