പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിനെ കണ്ടെത്താനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിനെ കണ്ടെത്താനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. നിലവിലെ ബ്ലൂ കോര്‍ണര്‍ നോട്ടീസിനുള്ള മറുപടി പരിശോധിച്ച ശേഷമാകും നടപടി. അന്വേഷണ സംഘം പറവൂരിലെത്തി പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുത്തു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി രാഹുലിനെ കണ്ടെത്താനായി റെഡ് കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കാനുള്ള നടപടി തുടങ്ങി. നേരത്തെ ഇന്റര്‍പോള്‍ മുഖേന പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതില്‍ ഫലമില്ലാതായതോടെയാണ് പുതിയ നീക്കം.

ബ്ലൂ കോര്‍ണര്‍ നോട്ടീസിന് മറുപടി ലഭിച്ച ശേഷമാകും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം പറവൂരിലെത്തി പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുത്തു. നോര്‍ത്ത് പറവൂര്‍ താലൂക്ക് ആശുപത്രി ഡോക്ടറുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഡോക്ടറുടെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് ലഭിക്കുന്ന വിവരം.

പെണ്‍കുട്ടിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. രാഹുലിന്റെ കാറില്‍ കണ്ടെത്തിയ രക്തക്കറ പെണ്‍കുട്ടിയുടേതാണോ എന്നറിയാന്‍ രക്തസാംപിള്‍ ശേഖരിക്കും. കേസില്‍ രണ്ടും മൂന്നും പ്രതികളായ രാഹുലിന്റെ അമ്മ, സഹോദരി എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വീണ്ടും നോട്ടീസ് നല്‍കും.

ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഈ മാസം 27ലേക്ക് മാറ്റിയിട്ടുണ്ട്. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചതിന് സസ്‌പെന്‍ഷനിലായ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ശരത്ലാലിനെതിരെ വകുപ്പുതല അന്വേഷണം തുടരുകയാണ് ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News