ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യയും പിരിഞ്ഞു? സൂചനകളുമായി റെഡ്ഡിറ്റ്

2020 മെയ് 31ന് വിവാഹാതിരായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിക്കും പിരിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ മോശം പ്രകടനംകാഴ്ച വെച്ച പാണ്ഡ്യയുടെ പേരില്‍ സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നിരുന്നു നടാഷയ്ക്ക്.

ALSO READ:  സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലെർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

ഹാര്‍ദ്ദിക്കും നടാഷയും പിരിഞ്ഞു എന്ന റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇത് ചെറിയൊരു ഊഹം മാത്രമാണ്. പക്ഷേ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൊന്നും ഇരുവരും പങ്കാളിയുടെ ചിത്രങ്ങളൊന്നും പങ്കുവയ്ക്കുന്നില്ല. നടാഷ സ്റ്റാന്‍കോവിക് പാണ്ഡ്യ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നും പാണ്ഡ്യയുടെ പേര്  ഒഴിവാക്കിയിട്ടുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ALSO READ:  രാത്രിയില്‍ ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് റൂമിന് പുറത്തിറങ്ങി; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചനിലയില്‍

മാര്‍ച്ച് നാലിനായിരുന്നു നടാഷയുടെ ജന്മദിനം, അന്ന്  ഹാര്‍ദ്ദിക്ക് ഒരു പോസ്റ്റും പങ്കുവച്ചതുമില്ല. മകന്‍ അഗസ്ത്യയ്‌ക്കൊപ്പമുള്ള പോസ്റ്റല്ലാതെ ഇരുവരും ഒന്നിച്ചുള്ള പുതിയതായി അപ്പ്‌ലോഡ് ചെയ്ത മറ്റ് പോസ്റ്റെല്ലാം ഡിലീറ്റ് ചെയ്‌തെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News