മീഡിയടെക് ഹീലിയോ ജി81 ചിപ്സെറ്റിന്റെ കരുത്ത്: റെഡ്മി 14സി ലോഞ്ച് ചെയ്തു

redmi

13സി മോഡലിന്റെ പിൻഗാമിയായി 14സി മോഡൽ അവതരിപ്പിച്ച് റെഡ്മി.  6.88 ഇഞ്ച് എൽസിഡി സ്‌ക്രീനോട് കൂടി രൂപകല്പന ചെയ്‌തിരിക്കുന്ന മോഡൽ 5,160 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. നാല് കളർ ഓപ്‌ഷനുകളിൽ എത്തുന്ന ഫോൺ മികച്ച കാമറ അനുഭവവും വാഗ്‌ദാനം ചെയുന്നുണ്ട്.

ALSO READ: കളമശേരിയില്‍ ഓടുന്ന ബസ്സില്‍ കണ്ടക്ടറെ കുത്തിക്കൊന്നു

4GB റാം + 128GB സ്റ്റോറേജ് 8GB റാം + 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഈ മോഡലിന് ഉള്ളത്.
4GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 11,100 രൂപയും 8GB റാം + 256GB സ്റ്റോറേജ് വേരിയന്റിന് 13,700 രൂപയുമാണ് വില വരുന്നത്. ഡ്രീമി പർപ്പിൾ, മിഡ്നൈറ്റ് ബ്ലാക്ക്, സേജ് ഗ്രീൻ, സ്റ്റാറി ബ്ലൂ എന്നിങ്ങനെ നാല് കളർ ഓപ്‌ഷനുകളിലാണ് ഫോൺ വിപണിയിലേക്ക് എത്തുന്നത്.

ALSO READ: ‘ഞാൻ പവർ ഗ്രൂപ്പിൽ ഇല്ല, ആദ്യമായാണ് കേൾക്കുന്നത്’: മോഹൻലാൽ

മുൻപ് സൂചിപ്പിച്ചതുപോലെ 6.88 ഇഞ്ച് എൽസിഡി സ്‌ക്രീനോട് കൂടിയാണ് ഈ മോഡലിന്റെ രൂപകൽപന. ഇത് 120 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും നൽകുന്നുണ്ട്. മീഡിയടെക് ഹീലിയോ ജി81 ചിപ്സെറ്റാണ് ഹാൻഡ്സീറ്റിന് കരുത്ത് പകരുന്നത്.

ALSO READ: തക്കാളി ഉണ്ടോ വീട്ടിൽ..? എങ്കിൽ രുചികരമായ ഒരു വെജ് സൂപ്പ് പരീക്ഷിച്ചാലോ..?

കാമറ വിഭാഗത്തിലേക്ക് വന്നാൽ, എഫ്/ 1.8 അപേർച്ചറോട് കൂടിയ 50 എംപി റിയർ കാമറയാ ണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി എഫ്/ 2.0 അപേർച്ചറോട് കൂടിയ 13 എംപി കാമറയും ഫോണിലുണ്ട്. ആമ്പിയൻറ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, ഇ-കോമ്പസ് , വിർച്വൽ പ്രോക്സിമിറ്റി സെൻസർ എന്നിവ സെൻസറുകളിൽ ഉൾപ്പെടുന്നു.  5,160 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News