സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ് സെറ്റിന്റെ കരുത്തും മികച്ച കാമറ ക്വാളിറ്റിയുമായി റെഡ്മി 14 ആർ ചൈനയിൽ ലോഞ്ച് ചെയ്തു. 8 ജിബി റാം 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമാണ് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 14ലാണ് ഫോണിന്റെ പ്രവർത്തനം.
റെഡ്മി 14ആറിന്റെ വില:
4 ജിബി റാം+ 12 ജിബി , 6 ജിബി+ 128 ജിബി , 8 ജിബി +128 ജിബി ,8 ജിബി + 256 ജിബി എന്നിങ്ങനെ നാല് സ്റ്റോറേജ് വേരിയന്റുകളാണ് ഈ ഹാൻഡ്സെറ്റിനുള്ളത്. 4 ജിബി റാം+ 12 ജിബി വേരിയന്റിന് സിഎൻവൈ 1,099 (ഏകദേശം 13,000 രൂപ), 6 ജിബി+ 128 ജിബി -സിഎൻവൈ 1,499 (ഏകദേശം 17,700 രൂപ ), 8 ജിബി +128 ജിബി -സിഎൻവൈ 1,699 (ഏകദേശം 20,100 രൂപ), 8 ജിബി + 256 ജിബി- സിഎൻവൈ 1,899 (ഏകദേശം 22,500 രൂപ) എന്നിങ്ങനെയാണ് വില വരുന്നത്.
റെഡ്മി 14ആറിന്റെ സവിശേഷതകൾ:
120 ഹെർട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.68 ഇഞ്ച് എച്ച്ഡി+ എൽസിഡി സ്ക്രീൻ ആണ് ഫോൺ ഫീച്ചർ ചെയ്യുന്നത്. മുൻപ് പറഞ്ഞതുപോലെ സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ് സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. കാമറ ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, 13 എംപി പ്രൈമറി കാമറയും ഒരു സെക്കന്ററി സെൻസറുമാണ് സജ്ജീകരിച്ചിരിക്കുന്നത്. സെല്ഫികൾക്കും വീഡിയോകോളുകൾക്കുമായി 5 എംപി കാമറയും ഫോണിലുണ്ട്.
5 ജി, 4 ജി എൽടിഇ , ബ്ലൂടൂത്ത്, ജിപിഎസ്, യുഎ സ്ബി ടൈപ്പ് സി പോർട്ട് ഒപ്പം ഒരു 3 . 5 എൻഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്. ബയോമെട്രിക് ഓത ന്റിക്കേഷ ന് വേണ്ടി ഒരു ഫോണിന്റെ ഒരു വശത്ത് ഫിംഗർ പ്രിന്റ് സെൻസറുമുണ്ട്. 5,160 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here