റെഡ്മിയുടെ പുതിയ റെഡ്മി എ4 5ജി ഇന്ത്യയിലെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രാൻഡിന്‍റെ എ-സീരീസിലെ ആദ്യത്തെ 5G ഫോണായിരിക്കും ഇത്. റെഡ്മി എ3യുടെ പിൻഗാമിയായാണ് എ4 എത്തുന്നത്. റെഡ്മി എ4 5ജി നവംബർ 20 ന് രാജ്യത്ത് ലോഞ്ച് ചെയ്യും.
റെഡ്മി എ4 5ജി സ്‌നാപ്ഡ്രാഗൺ 4എസ് ജെൻ 2 ചിപ്‌സെറ്റുമായാണ് ഇന്ത്യയിലേക്ക് എത്തുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 10000 രൂപയിൽ താഴെയെന്ന പോക്കറ്റിലൊതുങ്ങുന്ന വിലയിലായിരിക്കും എ4 5ജി എത്തുക എന്ന വിവരം ബഡ്ജറ്റ് ഫോൺ പ്രേമികളെ ആവേശത്തിലാക്കുന്നതാണ്.
ALSO READ; ട്രംപ് ജയിച്ചതിന് പിന്നാലെ പണം വാരാൻ ഒരുങ്ങി ഇലോൺ മസ്ക്
വൃത്താകൃതിയിലുള്ള അരികുകളുള്ള ഒരു ബോക്‌സി ഷാസിയാണ് ഫോണിനുള്ളത്. കൈകളിൽ സുഖകരമായ പിടിക്കാൻ ഇത് മൂലം സാധിക്കും. ഷവോമി പറയുന്നതനുസരിച്ച് പിൻ പാനലിന് പ്രീമിയം ‘ഹാലോ ഗ്ലാസ്’ ഡിസൈനും ഉണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.88 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ചിത്രങ്ങൾ ഒപ്പിയെടുക്കാൻ പിൻഭാഗത്ത് 50എംപി ഡ്യുവൽ ക്യാമറ സെൻസറുകൾ ഉണ്ടാകും. 5,160 എംഎഎച്ച് ബാറ്ററിയാകും ഫോണിനുണ്ടാവുക. എന്നാൽ ഫാസ്റ്റ് ചാർജിംഗിനെ പറ്റിയുള്ള വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. 4 ജിബി 128 ജിബി മോഡലിന് 8499 രൂപയാണ് നിലവിൽ വിലയിട്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here